തൗബ: പശ്ചാത്താപം
വിജയിക്കുവാനുള്ള വഴി
പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ്.
വിശുദ്ധ ഖുർആനിൽ
അല്ലാഹു (ത) പറയുന്നു:
"സത്യവിശ്വാസികളെ നിങ്ങൾ
അല്ലാഹുവിങ്കലേക്ക്
പശ്ചാത്തപിച്ചു മടങ്ങുക.
നിങ്ങൾ വിജയികളായി തീരുന്നതിനു വേണ്ടി." (24:32)
"നിങ്ങളുടെ രക്ഷിതാവിനോട്
നിങ്ങൾ പാപമോചനം തേടുകയും
അവനിലേക്ക് മടങ്ങുകയും ചെയ്യുക"(11:04)
"വിശ്വാസികളെ!
നിങ്ങൾ അല്ലാഹുവിങ്കലേക്ക്
നിഷ്കളങ്കരായി പശ്ചാത്തപിച്ച് മടങ്ങുക". (66:09)
അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു,
റസൂൽ (സ) പറയുന്നത് ഞാൻ കേട്ടു:
അല്ലാഹുവാണെ സത്യം!
പ്രതിദിനം 70ൽ പരം പ്രാവശ്യം
അല്ലാഹുവിങ്കലേക്ക് ഞാൻ മടങ്ങുകയും
പാപമോചനത്തിന്ന്
അ ർഥിക്കുകയും ചെയ്യുന്നു." (ബുഖാരി)
അഗർറ് (റ )ൽ നിന്ന്,
റസൂൽ (സ) പറഞ്ഞു :
"ജനങ്ങളെ! നിങ്ങൾ
അല്ലാഹുവിങ്കലേക്ക് മടങ്ങുകയും
അവനോടു
പാപമോചനത്തിന്
അർഥിക്കുകയും ചെയ്യുക.
കാരണം ഞാൻ
ദിവസവും നൂറു പ്രാവശ്യം
പശ്ചാത്തപിച്ച് മടങ്ങുന്നു" (മുസ്ലിം )
മാനവകുല രക്ഷാമാർഗ്ഗം,
മാനവകുല പ്രവാചകൻ,
മാനവസമക്ഷം സമർപ്പിക്കുന്നു:
നിങ്ങൾ ഇത് കേ ൾക്കുന്നുണ്ടോ?