നമ്മുടെ പ്രാർത്ഥന



" ഇത് നിങ്ങൾ 

നല്ലതുപോലെ മനസ്സിൽ സൂക്ഷിക്കുക. 


എല്ലാ അനുഗ്രഹങ്ങളുടെയും 

ഉറവിടം അല്ലാഹുവാകുന്നു എന്നത്. 

എല്ലാ സഹായവും അവനിൽ നിന്നാണ് വരുന്നത്. 

അവൻ മാത്രമാണ്  നമുക്ക് വിജയം പ്രദാനം ചെയ്യുന്നത്. 

അതുകൊണ്ട് അത്യധികം വിനയത്തോടെ 

അവനോട് പ്രാർത്ഥിക്കുക  എന്നത് അനിവാര്യമാണ്. 



മറ്റുള്ളവരോടും പ്രാർത്ഥിക്കുവാനായി അഭ്യർത്ഥിക്കുക.

നമുക്ക് അവൻ ബോധനം നൽകട്ടെ.

ഇത്തരം ആശയങ്ങളിലൂടെയാണ് 

നമ്മുടെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നത്. 


നാം   അല്ലാഹുവിനോട് 

ഇങ്ങനെയും പ്രാർത്ഥിക്കേണ്ടതാണ്.

 ഈ ലക്ഷ്യം നേടുന്നതിനായി 

നാം നമ്മുടെ ഏറ്റവും നല്ല കഴിവുകൾ,

ഏറ്റവും നല്ല നിലയിൽ 

ഉപയോഗപ്പെടുത്താനുള്ള അവസരം, 

അവൻ നമുക്ക് നൽകുന്നതിനായി 

നമുക്ക് അവനോടു പ്രാർഥിക്കാം. 


നമ്മെ അവൻ അതിനു പ്രാപ്തമാക്കട്ടെ.

അനുഗ്രഹപ്രദമായ  ഒരു പര്യവസാനത്തിനായി 

നമുക്ക് അവനോട് പ്രാർത്ഥിക്കാം.

നമ്മെ പിന്തുടർന്നു വരുന്ന തലമുറകൾക്കും 

ഈ ദൈവീക മാർഗ്ഗദർശനം ലഭിക്കുന്നതിന്നായി

നമുക്ക്പ്രാ ർത്ഥിക്കാം."


- (ഹദ്റത് ഫഖലീഫത്തുല്ലാ മുനീർ അഹ്മദ് അസീം(atba) 

നടത്തിയ 6.8.2021- ലെ വെള്ളിയാഴ്ച ഖുതുബയിൽ നിന്ന്.)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)