കാരുണ്യക്കടൽ
ബിസ്മില്ലാഹിർറഹ്മാനിർറഹീം
സമുദ്രങ്ങളും വൃക്ഷങ്ങളും,
മഷിയും പേനയുമായി മാറിയാൽ പോലും,
മാനവർ എല്ലാവരും,
എഴുത്തിൽ മാത്രം മുഴുകിയാലും,
സമയമെല്ലാം അവർ ചിന്തിച്ചു എഴുതി കൊണ്ടിരുന്നാലും,
സമുദ്രങ്ങളും വൃക്ഷങ്ങളും ഇരട്ടിയാക്കി മാറ്റിയാലും,
ദൈവത്തിൻ വാക്കുകൾ,
അത് തീരാവതല്ല,
അവർ എത്ര കാലം അത് തുടർന്നാലും ശരി!
ഇതാണ് എൻദൈവം.
അതാണെൻ സഹായം.
ആരുടെ ഉറവിടത്തിൽ നിന്നാണോ
ഞാൻ അല്പാല്പമായി കുടിയ്ക്കുന്നത്,
എൻ നാവും, പേനയും
സംസാരിക്കുന്നതും,എഴുതുന്നതും
അവൻ കാരുണ്യത്തിൽ നിന്നും
ഞാൻ നിത്യവും സമുദ്രസ്നാനം ചെയ്യുന്നു.
നിൽക്കാനും
അമ്പരപ്പോടെ നോക്കാനും,
ശക്തി നൽകിയോൻ,
നിത്യജീവിതത്തിലെ അതുല്യതയെ
നോക്കികാണുവാൻശക്തി നൽകിയോൻ,
കാണുന്നു ഞാൻ അവിടെ പോരാട്ടങ്ങളെ,
എന്നാൽ എന്തു സന്തോഷമാണവിടെ,
പിണക്കം ഇല്ലവിടെ!
എൻ രക്തവും,
അസ്ഥികളും,
മാംസവുമെല്ലാം,
എൻ ഹൃദയവും,
ശിരസ്സും,
സംഭ്രമ ആത്മാവും,
ഞാൻ പ്രാർത്ഥിക്കുന്നു,
അവർ തൻ ജോലികൾ
നന്നായി ചെയ്യുവാൻ,
അവയുടെ ലക്ഷ്യമോ
അവനെ സ്തുതിക്കൽ മാത്രം!
-----(ഹദ്റത്ത് ഖലീഫതുല്ലാഹ് മുനീർ അഹ്മദ് അസിമിന് (അ) 28-29 ആഗസ്റ്റ് 2021 ന് ലഭിച്ച ദൈവിക വെളിപാടുകളിൽ നിന്ന് ).