ഖലീഫതുല്ലാഹിൽ മഹ്ദി: പ്രവചനങ്ങൾ

 

ഹദ്രത് മുഹമ്മദ് മുസ്തഫ(സ ) പറഞ്ഞു :


"ജനങ്ങളിൽ ഒരു കാലം വരും. 

അന്ന് ഇസ്ലാമിന്റെ നാമവും 

ഖുർആന്റെ ലിപിയും മാത്രം അവശേഷിക്കും.

അവരുടെ പള്ളികൾ ജനനിബിഡമായിരിക്കുമെങ്കിലും

സന്മാർഗ്ഗം അവിടെ ദൃശ്യമാകുന്നതല്ല. 

അവരുടെ പണ്ഡിതന്മാർ 

ആകാശത്തിൻ കീഴിലെ ദുഷിച്ച വരായിരിക്കും. 

'ഫിത്ന'കൾ  അവരിൽ നിന്ന് പുറപ്പെടുകയും 

അവരിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നതാണ്. " 


-----(മിശ്കാത്ത് )



ഹദ്രത്  മുഹമ്മദ്  മുസ്തഫ (സ ) പ്രവചനം ചെയ്യുകയുണ്ടായി:


"ഒരു ജോഡി ചെരുപ്പ്

 പരസ്പരം സാദൃശ്യം ഉള്ളതായിരിക്കുന്നതുപോലെ 

ഇസ്രായേൽകാരിൽ സംഭവിച്ചത് പോലെയെല്ലാം 

തീർച്ചയായും എന്റെ 'ഉമ്മത്തിലും' സംഭവിക്കുക തന്നെ ചെയ്യുന്നതാണ്. 

ഇങ്ങേഅറ്റം അവരിൽ വല്ലവനും തന്റെ മാതാവിനെ 

പരസ്യമായി പരിഗ്രഹിച്ചു ണ്ടെങ്കിൽ 

തീർച്ചയായും എന്റെ ഉമ്മത്തിലും 

അപ്രകാരം ചെയ്യുന്നവൻ ഉണ്ടായിവരും.


ഇസ്രായേൽക്കാർ 72 കക്ഷികളായി പിരിഞ്ഞു. 

എന്റെ ജനം ആകട്ടെ എഴുപത്തിമൂന്ന് കക്ഷികളായി പിരിയും.

അവരിൽ ഒരു കൂട്ടർ ഒഴികെ മറ്റെല്ലാവരും  നരകത്തിലായിരിക്കും. 

ചോദിക്കപ്പെട്ടു:  "അല്ലയോ ദൈവദൂതരേ,  ആ കക്ഷി ഏതാണ്?"

തിരുമേനി അരുളി:  

"ഞാനും എന്റെ സഹാബി മാരും ഉള്ള നിലയിൽ 

സ്ഥിതി ചെയ്യുന്നവരായിരിക്കും "

---(മിശ്കാത്ത് )    



ഹദ്രത് മുഹമ്മദ് മുസ്തഫ (സ )പറഞ്ഞു:


"ഓരോ നൂറ്റാണ്ടിന്റെയും തലയ്ക്കൽ

 മത നവീകരണത്തിനായി 

അല്ലാഹു മാനവകുലത്തിനു വേണ്ടി 

ആളെ നിയോഗിക്കുന്ന താണ് "



"നിങ്ങൾ മഹ്ദിയെ  കണ്ടുമുട്ടിയാൽ 

അദ്ദേഹത്തിന്റെ കയ്യിൽ ബൈഅത് ചെയ്യുക. 

മഞ്ഞു മലകൾ താണ്ടി, മുട്ടിലിഴഞ്ഞ് ആയാലും ശരി, 

അദ്ദേഹത്തിന്റെ അരികിലേക്ക് നിങ്ങൾ ചൊല്ലേണ്ടതാണ്, 

കാരണം അദ്ദേഹം ഖലീഫതുല്ലായുംമഹ്ദിയ്യും ആകുന്നു". 

                                                               ----(ഇബ്നു മാജാ )



 

ഈ പ്രവാചക വചനങ്ങൾ

മാനിക്കുന്നവർക്ക് 

ഇതാ 

ഒരു സന്തോഷവാർത്ത: 


അല്ലാഹുവിൽനിന്ന് 

വഹ്യ്യു മായി 

ഇതാ 

ഒരു മുഹിയുദ്ദീൻ ശൈഖ് 

ആഗതരായിരിക്കുന്നു:



പ്രസ്തുത പ്രവാചക വചനപ്രകാരം

അല്ലാഹ് (ത) 

ഹദ്രത് ഖലീഫ്തുല്ലാഹ് മുനീർ അഹ്‌മദ്‌ അസിമി ()നെ 

നിയോഗിച്ചിരിക്കുന്നു! 



മാനവകുലം  രക്ഷാമാർഗ്ഗംതേടട്ടെ, 

പ്രവാചക സംഘത്തിൽ അണിചേരട്ടെ!


ഇഹ പരലോക വിജയം 

ആഗ്രഹിക്കുന്നവരെ 

ഈ ആത്മീയ പാതയിലേക്ക് 

സഹർഷം സ്വാഗതം ചെയ്യുന്നു.

മാനവകുലം അന്വേഷിക്കുന്നില്ലേ?  



Contact: 

Mukarram R. Jamaludin Raother Saheb

Amir - Jamaat Ul Sahih Al Islam,

South Zone - Kerala, India.

E-mailjamal.raother@gmail.com


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)