ഇമാമിന്റെ ആവശ്യകത
പ്രവാചക പ്രഭു
മുഹമ്മദ് മുസ്തഫ (സ):
'താൻ ജീവിച്ചിരിക്കുന്ന
കാലഘട്ടത്തിൽ
തന്റെ ഇമാമിനെ
തിരിച്ചറിയാതെ
മരണപ്പെടുന്നവൻ
അജ്ഞതയുടെ
മരണമായിരിക്കും
വരിക്കുക'
- തിർമിദി.
തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട
ഈ പ്രവാചക വചനത്തെ
മുസ്ലിം ലോകം
എന്തേ അവഗണിച്ചു?
അല്ലാഹുവിൽ നിന്ന്
ഓരോ നൂറ്റാണ്ടിലും
നിയോഗിക്കപ്പെടുന്ന
ഇമാമിനെ
എന്തേ അന്വേഷിക്കാത്തത്?
വിശുദ്ധ ഖുർആനെയും
തിരുനബി വചനങ്ങളെയും
നിങ്ങൾ അവഗണിക്കുകയാണോ?
ഓരോ നൂറ്റാണ്ടിലും
തന്റെ ദീനിനെ
പഠിപ്പിക്കുന്നതിനായി
അല്ലാഹു (ത)
അവന്റെ പക്കൽ നിന്നുള്ള
മുഹ് യിദ്ദീൻ ശൈഖ് മാരെ
നിയോഗിച്ചു കൊണ്ടിരിക്കുന്നതാണ്.
അത്തരത്തിൽ
നിയോഗിതനായ
ഹിജ്റാ പതിനഞ്ചാം നൂറ്റാണ്ടിലെ
മുഹ് യിദ്ദീൻ ശൈഖ് ആണ്
ഹദ്രത്ത് മുനീർ അഹ്മദ് അസിം (aba )
ഈ പ്രവാചക വചനത്തിൽ നിന്നും,
ഓരോ മുസ്ലിമും,
തന്റെ ഇമാമിനെ തിരിച്ചറിയേണ്ടത്
എത്രയും അനിവാര്യമാണ്
എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ
എന്നാശിച്ചു പോകുകയാണ്.