സത്യസന്ധത കൈക്കൊള്ളുക
വിശുദ്ധ ഖുർആനിൽ
അല്ലാഹു (ത) പറയുന്നു:
"സത്യവിശ്വാസികളെ
അല്ലാഹുവിന്റെ വിധി വിലക്കുകൾ
അനുസരിച്ച് ജീവിക്കുക.
നിങ്ങൾ
സത്യസന്ധരായവരിൽ
ഉൾപ്പെടുകയും ചെയ്യുക." (9:119)
ഇബ്നു മസ്ഊദ്(റ) ൽ നിന്ന്:
നബി(സ) പറഞ്ഞു:
"സത്യം
സൽകർമ്മങ്ങളിലേക്കും,
സൽകർമ്മങ്ങൾ
സ്വർഗ്ഗത്തിലേക്കും
വഴിതെളിയിക്കും.
സത്യസന്ധത
പാലിക്കുന്നത് കൊണ്ട്
മനുഷ്യൻ അല്ലാഹുവിങ്കൽ
സത്യവാനെന്നു രേഖപ്പെടുത്തപ്പെടുന്നു.
തീർച്ചയായും
കള്ളം പറയൽ
അധർമ്മങ്ങളിലേക്കു
വഴിതെളിയിക്കും.
അധർമ്മങ്ങൾ
നരകത്തിലേക്കും
വഴിതെളിയിക്കും.
കള്ളം പറയുന്ന മനുഷ്യൻ
അല്ലാഹുവിങ്കൽ
കള്ളൻ എന്ന്
എഴുതപ്പെടുന്നു"
-----(ബുഖാരി, മുസ്ലിം)
സത്യസന്ധത
നിറഞ്ഞ ഒരു ലോകത്ത്
ജീവിക്കുന്നതിനെ കുറിച്ച്
ആലോചിച്ച് നോക്കൂ...
ഓരോ മനുഷ്യന്റെയും
അകവും, പുറവും,പരിസരവും
സത്യസന്ധതയിൽ
ആയി തീരുവാൻ ആശിച്ചുപോകുന്നു!
മാവേലി നാടുവാണീടും കാലം....
ആ സത്യസന്ധമായ കാലം...
വീണ്ടും വരുവാൻ....
സത്യവാൻമാരല്ലാത്ത
നാമോരോരുത്തരും
സത്യവാൻമാരായി
തീർന്നേ മതിയാകൂ!