പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അറഫാദിന ചിന്തകൾ!

 ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട 15 മണിക്കൂറുകൾ! ഈ മണിക്കൂറുകളിലൂടെ നിങ്ങൾക്ക് നിങ്ങളെ നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ സാധിക്കുന്നതാണ്. ഈ അവസരം നിങ്ങൾ നഷ്ടപ്പെടുത്തരുത്. റസൂൽ കരീം(സ )പറഞ്ഞു. അറഫാ ദിനത്തിൽ അല്ലാഹ്(ത ) കൂടുതൽ ആളുകളെ നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കുന്നതാണ്. ഈ മണിക്കൂറുകളിലൂടെ പ്രാർത്ഥനയിലൂടെയും   വ്രതാനുഷ്ഠാനത്തിലൂടെയും  നിങ്ങളുടെ രണ്ടു വർഷത്തെ പാപങ്ങൾ മാപ്പാക്കപ്പെടുന്നതാണ്.  റസൂൽ കരീം സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " കഴിഞ്ഞ വർഷത്തെ പാപങ്ങളും ഈ വർഷത്തെ പാപങ്ങളും  ഈ ദിനത്തിൽ അവൻ നീക്കം ചെയ്യുന്നു. നിങ്ങൾക്ക് ഏറ്റവും നല്ല ദുആകൾ ചെയ്യാവുന്നതാണ്. ഏറ്റവും ഉത്തമ മായ ദുആ അറഫാ ദിനത്തിലെ ദുആ യാണ്. അറഫ ദിനത്തിലെ ഏറ്റവും മഹത്തായ ദുആ " ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽക്‌ വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശയ് ഇൻ ഖദീർ "  പ്രിയ സഹോദരന്മാരെ സഹോദരിമാരേ ഈ മണിക്കൂറുകളിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ നിങ്ങളുടെ പ്രവർത്തന പരിപാടി സജ്ജമാക്കു. ഈ ദിനത്തിൽ നിങ്ങൾ അധികമധികമായി ദുആ ചെയ്യുക. കൂടുതലായി പ്രാർ...