അറഫാദിന ചിന്തകൾ!

 ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട 15 മണിക്കൂറുകൾ! ഈ മണിക്കൂറുകളിലൂടെ നിങ്ങൾക്ക് നിങ്ങളെ നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തുവാൻ സാധിക്കുന്നതാണ്. ഈ അവസരം നിങ്ങൾ നഷ്ടപ്പെടുത്തരുത്. റസൂൽ കരീം(സ )പറഞ്ഞു. അറഫാ ദിനത്തിൽ അല്ലാഹ്(ത ) കൂടുതൽ ആളുകളെ നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കുന്നതാണ്. ഈ മണിക്കൂറുകളിലൂടെ പ്രാർത്ഥനയിലൂടെയും   വ്രതാനുഷ്ഠാനത്തിലൂടെയും  നിങ്ങളുടെ രണ്ടു വർഷത്തെ പാപങ്ങൾ മാപ്പാക്കപ്പെടുന്നതാണ്.

 റസൂൽ കരീം സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " കഴിഞ്ഞ വർഷത്തെ പാപങ്ങളും ഈ വർഷത്തെ പാപങ്ങളും  ഈ ദിനത്തിൽ അവൻ നീക്കം ചെയ്യുന്നു. നിങ്ങൾക്ക് ഏറ്റവും നല്ല ദുആകൾ ചെയ്യാവുന്നതാണ്. ഏറ്റവും ഉത്തമ മായ ദുആ അറഫാ ദിനത്തിലെ ദുആ യാണ്. അറഫ ദിനത്തിലെ ഏറ്റവും മഹത്തായ ദുആ " ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽക്‌ വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശയ് ഇൻ ഖദീർ "

 പ്രിയ സഹോദരന്മാരെ സഹോദരിമാരേ ഈ മണിക്കൂറുകളിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ നിങ്ങളുടെ പ്രവർത്തന പരിപാടി സജ്ജമാക്കു. ഈ ദിനത്തിൽ നിങ്ങൾ അധികമധികമായി ദുആ ചെയ്യുക. കൂടുതലായി പ്രാർത്ഥനയിൽ മുഴുകുക. അധികം അധികമായി ദൈവസ്മരണയിൽ പ്രവേശിക്കുക. അധികരിച്ച  നിലയിൽ സദഖചെയ്യുക വിശുദ്ധ ഖുർആൻ കൂടുതലായി പാരായണം ചെയ്യുക. നിഷ്കളങ്കമായ നിലയിൽ നിങ്ങൾ ദുആ ചെയ്യുക. നിങ്ങൾ  നിങ്ങൾക്കായും നിങ്ങളുടെ മാതാപിതാക്കൾക്കു വേണ്ടിയും സന്താനങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യുക. നിങ്ങളുടെ സമുദായത്തിന് വേണ്ടിയും മാനവകുലത്തിനു പൊതുവിലും  ദുആ ചെയ്യുക. ഈ ദിനത്തിൽ നിങ്ങൾ സമൂഹ മാധ്യമങ്ങളെ കയ്യൊഴിയൂ. ഈ ദിനത്തിന്റെ മഹത്വ സ്വീകരണത്തിനായി. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!