പ്രവാചക അനുചരന്മാർ വിവിധ കക്ഷികളായി പിരിയുമ്പോൾ!
പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു" അല്ലാഹുവിനെ ഭയപ്പെടാൻ ഞാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. ഒരു നീഗ്രോ അടിമയാണെങ്കിൽ പോലും നിങ്ങളുടെ അധികാരിയെ നിങ്ങൾകേൾക്കുകയും അനുസരിക്കുകയും ചെയ്യുക . എനിക്ക് ശേഷം ആരൊക്കെയാണോ ജീവിച്ചിരിക്കുന്നത് അവർ വളരെയധികം അഭിപ്രായ വ്യത്യാസങ്ങളെ അഭിമുഖീകരിക്കുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ എന്റെ സുന്നത്തിനെ മുറുകെ പിടിക്കുക. മാർഗ്ഗദർശനം ചെയ്യപ്പെട്ട സച്ചരിതരായ എന്റെ ഖലീഫമാരുടെ മാർഗ്ഗത്തെ പിന്തുടരുക. പ്രസ്തുത പാതയിൽ നിങ്ങൾ സ്ഥിരചിത്തരായി നിൽക്കുക. ബിദ്അത്തുകളിൽ നിന്നും നിങ്ങൾ സ്വയം മോചിതരായിരിക്കുക. കാരണം ഓരോ ബിദ്അത്തും ഓരോ മതനിന്ദ ആയിരിക്കും. ഓരോ ബിദ്അത്തും നേർ പാതയിൽ നിന്നുള്ള തുറന്ന വ്യതിചലനമായിരിക്കും."( പ്രവാചക വചനം )