വെളിപാട് /Revelation (part 03)19/07/23
നിങ്ങൾ നിങ്ങളുടെ ബ്രാഞ്ചിൽ എന്ത് പരിപാടി ചെയ്താലും അത് സംബന്ധമായി നിങ്ങളുടെ അമീറിന്/ സദ് ർന് അറിവുണ്ടായിരിക്കണം. കാരണം അവർ അല്ലാഹുവിന്റെ ഖലീഫയുടെ പ്രതിനിധികളാണ്. നിങ്ങളുടെ ഗ്രൂപ്പിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നു എങ്കിൽ അത് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അത് അമീർ സാഹിബിനെ അഥവാ സദ്ർ സാഹിബയെ കാണിച്ചിരിക്കണം. എന്നിട്ട് അത് സംബന്ധമായി എനിക്ക് അറിവ് നൽകണം. നിങ്ങൾ ഏതു രീതിയിലുള്ള കാര്യങ്ങളാണ് പോസ്റ്റ് ചെയ്തതെന്ന് ഞാൻ അറിയട്ടെ. അഥവാ നിങ്ങളുടെ സൈറ്റിൽ ഇട്ടത് എന്താണെന്ന് ഞാൻ മനസ്സിലാക്കട്ടെ. ബ്രാഞ്ചിലെ എല്ലാ സാമ്പത്തിക സംഭാവനകളും കേന്ദ്ര അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. ആയത് അമീർ സാഹിബിന് അഥവാ സദ്ർ സാഹിബയ്ക്കു അഥവാ ട്രഷറർക്കു.എത്തിച്ചു കൊടുക്കുക. അല്ലാഹുവിൽ നിന്നുള്ള ഖലീഫത്തുല്ലായുടെ ഈ നിർദ്ദേശം ഏതെങ്കിലും ബ്രാഞ്ചിൽ ഉള്ളവർ അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങൾ മനസ്സിലാക്കുക, നിങ്ങൾ ഖലീഫതുല്ലാഹ് യുടെ അനുയായി അല്ല. //തുടരും //