പാഠം 37 വ്രതാനുഷ്ഠാനം /fasting

 3 ) ആത്മീയ വളർച്ച വർധിക്കുന്നു : വ്രതാനുഷ്ഠാനം ആത്മീയ വളർച്ചയ്ക്ക് നിദാനം ആകുന്നു. അല്ലാഹുവിന്റെ ദാസൻമാരോടുള്ള സ്നേഹം അതിലൂടെ അവന് വർദ്ധിക്കുന്നു. പരിശുദ്ധ പ്രവാചകൻ(സ )യുടെ തിരുവചന പ്രകാരം "വ്രതമനുഷ്ഠിക്കുന്ന ഒരു ദാസന്റെ പ്രതിഫലം അവൻ തന്നെയായി മാറുന്നു എന്നതാണ്" അതിലൂടെ അവരുടെ പാപങ്ങൾ അവർക്ക്പൊറുത്തുകൊടുക്കുകയും അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയും ചെയ്യുന്നു.

4) ശാരീരിക ആരോഗ്യം വർദ്ധിക്കുന്നു: വ്രതാനുഷ്ഠാനം നമ്മിൽ ആരോഗ്യകരമായ മാറ്റം വരുത്തുന്നു. ശാരീരിക വ്യവസ്ഥിതിക്ക് ശക്തിപകരുന്നു. അതിലൂടെ ആരോഗ്യ വർദ്ധനവ് സംജാതമാകുന്നു.

 അല്ലാഹു(ത ) വളരെ വലിയ ഔദാര്യവാനായി മാറുന്നു. ലൈലത്തുൽ ഖദ്ർ ദിനത്തിൽ ഔദാര്യത്തിന്റെ കെട്ട് അഴിക്കുന്നു. പ്രാർത്ഥനകൾ സ്വീകരിക്കുന്നു. മാപ്പ് കൊടുക്കുന്നു. റമദാന്റെ അവസാനത്തെ 10 രാത്രികളിൽ ഒരു രാത്രിയിൽ!

 ഏതെങ്കിലുമൊരു പള്ളിയിലേക്ക് ചേക്കേറുക. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ  അവിടെ കഴിയുക. ( കുറഞ്ഞത് മൂന്ന് ദിവസം ) അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനും, അല്ലാഹുവിനെ മാത്രം സ്മരിക്കുന്നതിനും വേണ്ടി അവിടെ കഴിയുക, ഇതിന് ഇഅ്ത്തികാഫ് എന്നു പറയുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)