കഴിഞ്ഞ വിഭാഗങ്ങളിൽ നാം ചർച്ച ചെയ്തത് ദൈവത്തോടുള്ള മാന വന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചാണ്. എന്നാൽ ഈ വിഭാഗത്തിൽ നാം ചർച്ച ചെയ്യാൻ പോകുന്നത് മനുഷ്യൻ തന്റെ സഹജീവികളായ മനുഷ്യരോടുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ചാണ്. ഈ പെരുമാറ്റ നിയമങ്ങളെല്ലാം താഴെപ്പറയുന്ന ഉറവിടങ്ങളെ ആശ്രയിച്ചിട്ടുള്ളതാകുന്നു.
1) ദൈവത്തിൽ നിന്ന് വെളിപാടുകൾ മൂലം ലഭിച്ച വിശാലമായ മാർഗ്ഗദർശന തത്വങ്ങൾ ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിൽ നിന്നുള്ളതാണ്.
2) ഖുർആനിക തത്വങ്ങളെ വിശദീകരിച്ചുകൊണ്ട് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )പ്രവർത്തി രൂപത്തിൽ കാണിച്ചു തന്നിട്ടുള്ള സുന്നത്തിനെ ആധാരമാക്കിയുള്ളതാണ്.
3)ഹദീസ്, പരിശുദ്ധ പ്രവാചകൻ (സ )യുടെ വാക്കുകളാണവ. അവ സുന്നത്തിനെ പിന്താങ്ങി സാക്ഷിയായി നിലകൊള്ളുന്നു.
( തുടരും)