പാഠം (39) പെരുമാറ്റ രീതികൾ!
സാമൂഹ്യവും ധാർമ്മികവുമായ പെരുമാറ്റങ്ങളുടെ വിശാല തത്വങ്ങളെ സംബന്ധിച്ച് ഒരു ചുരുങ്ങിയ ചർച്ച :
മാനവസമൂഹത്തിന് സേവനം ചെയ്യാതെയുള്ള ആരാധനാകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവിന്റെ അവകാശങ്ങൾ പോലെതന്നെ പ്രാധാന്യമുള്ളതാണ് മാനവനുള്ള അവകാശങ്ങളും! ചില പ്രത്യേക കാര്യങ്ങളിൽ മാനവ സേവനത്തിന് പ്രത്യേകമായ പ്രാധാന്യം നൽകിയിട്ടുണ്ട് എന്നും നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട് . പരിശുദ്ധ പ്രവാചകൻ(സ) പറഞ്ഞിരിക്കുന്നു " ജനങ്ങളോട് അനുകമ്പ കാണിക്കാത്തവരോട് അല്ലാഹു (ത )അനുകമ്പ കാണിക്കുകയില്ല"
ഈ വചനത്തിലൂടെ പരിശുദ്ധ പ്രവാചകൻ(സ )സാമൂഹ്യ പെരുമാറ്റവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട തത്വം ഉൾക്കൊള്ളുന്ന ഒരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. അതായത് നമ്മുടെ നിത്യജീവിതത്തിൽ അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ നാം പിൻതുടരുവാൻ കഠിനമായി പരിശ്രമിക്കേണ്ടതാണ്. അതിൻ ഫലമായി, അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ നമ്മുടെ മേൽ നമുക്ക് അനുകൂലമായി പ്രവർത്തിക്കുവാൻ തുടങ്ങുന്നതാണ്. ഉദാഹരണമായി പറഞ്ഞാൽനാം നമ്മുടെ സഹജീവികൾക്ക് മാപ്പ് ചെയ്യുകയാണെങ്കിൽ അല്ലാഹു(ത) നമുക്ക് മാപ്പ് ചെയ്യുന്നതാണ്.
(ഇൻശാ അല്ലാഹ്തുടരും)