പാഠം (41) സൃഷ്ടാവും സൃഷ്ടിയും!
നമ്മുടെ എല്ലാവരുടെയും സൃഷ്ടാവും യജമാനനും അല്ലാഹ് (ത ) തന്നെയാണ്. അതുകൊണ്ടുതന്നെ അവനു മാത്രമേ നമുക്കൊരു ജീവിതലക്ഷ്യം നിശ്ചയിക്കുവാനുള്ള അവകാശമുള്ളൂ. അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുർആനിൽ ഇതുസംബന്ധമായ, ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. " ഞാൻ മനുഷ്യവർഗ്ഗത്തെയും ജിന്നു വർഗ്ഗത്തെയും സൃഷ്ടിച്ചിരിക്കുന്നത് അവരെന്നെ അറിയുന്നതിന് വേണ്ടിയും അവരെന്നെ ആരാധിക്കുന്നതിനു വേണ്ടിയും മാത്രമാണ്. "(51:57)
അങ്ങനെ ഇസ്ലാമിന്റെ അധ്യാപനം അനുസരിച്ച് മനുഷ്യ സൃഷ്ടിപ്പിലെ ഉദ്ദേശ്യം അവനെ മനുഷ്യൻ അറിയുന്നതിനും ആരാധിക്കുന്നതിനും വേണ്ടി മാത്രമാണ്. ചുരുക്കത്തിൽ അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുക.
താഴെപ്പറയുന്ന കാര്യങ്ങളിലൂടെ നമുക്ക് ഈ ലക്ഷ്യം നേടാവുന്നതാണ്.
(ഇൻശാ അല്ലാഹ് തുടരും)