പാഠം( 44 )Distinctive features of Islam / ഇസ്ലാമിന്റെ സവിശേഷമായ മുഖഭാവങ്ങൾ!

 ഇസ്ലാം അത് സ്വയം ലോകസമക്ഷം സമർപ്പിക്കുന്നത് ഒരു സാർവദേശീയ മതത്തെയാണ്. വിശുദ്ധ ഖുർആനിൽ പറയപ്പെട്ടിരിക്കുന്ന, സവിശേഷമായ അനിതരസാധാരണമായ മുഖഭാവങ്ങൾ താഴെ പറയും പ്രകാരം ആകുന്നു.

 ( 1 ) ഇതിന്റെദൈവം രക്ഷകനാകുന്നു.എല്ലാ ലോകത്തെയും നിലനിർത്തുന്നവനാ കുന്നു. മാനവകുലത്തിന്റെ രക്ഷകനാ കുന്നു (1:2,114:2)

(2) ഇതിന്റെ സന്ദേശം, അതായത് വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്ന സന്ദേശം, മുഴുലോകത്തേക്കും  വേണ്ടിയുള്ളതാകുന്നു.(81:28)

 (3)ഇതിന്റെ പ്രവാചകൻ, മുഴുവൻ മാനവകുലത്തിന് വേണ്ടിയുള്ള പ്രവാചകൻ ആകുന്നു.

(4) മറ്റെല്ലാ മതങ്ങളും അവരുടെ ദൈവത്തെ സമർപ്പിച്ചത് അവരുടെ ദൂതനും സന്ദേശവും ഏതൊരു ജനതയെയാണോ സമീപിച്ചത്, അവർക്ക് വേണ്ടി മാത്രമായിരുന്നു. ചുരുക്കത്തിൽ അതൊരു പ്രത്യേക പ്രദേശത്തിനും ജനതയ്ക്കും  വേണ്ടി മാത്രമായിരുന്നു. ഇസ്ലാം മാത്രമാണ് മുഴു ലോകത്തിനും, മുഴു ജനതയ്ക്കു മായി നിലകൊണ്ടത്. എല്ലാ പ്രവാചകന്മാരുടെയും, അവരുടെ ഗ്രന്ഥങ്ങളുടേയും, സത്യതയ്ക്ക് വേ ണ്ടി വാദിച്ചത് ഇസ്ലാം മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരും സത്യവാൻ മാരായിരുന്നു എന്ന് വിശുദ്ധ ഖുർആൻ വാദിക്കുന്നു. കാരണം അവരെ നിയോഗിച്ചത് സത്യവാനായ ദൈവം തന്നെയാകുന്നു.   വിവിധ ജനങ്ങൾക്കും ദേശങ്ങൾക്കും വേണ്ടിയാണ് അവൻ അപ്രകാരം ചെയ്തത്. " ഒരു മുന്നറിയിപ്പുകാരൻ വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു ജനതയും കടന്നു പോയിട്ടില്ല "(35:25)

 ദൈവം അവതരിപ്പിച്ച എല്ലാ പ്രവാചകന്മാരിലും എല്ലാ ഗ്രന്ഥങ്ങളിലും ഉറപ്പായും വിശ്വസിക്കണം എന്ന് വിശുദ്ധ ഖുർആൻ തറപ്പിച്ചു പറയുന്നു. തങ്ങളുടെ പ്രവാചകനെയും ഗ്രന്ഥത്തെയും വിശ്വസിക്കുന്ന തുപോലെതന്നെ! മറ്റു മതങ്ങളുടെ കാര്യത്തിൽ ഇപ്രകാരം ഒരു നിബന്ധന ഇല്ല. അവർ അവരുടെ പ്രവാചകനെയും ഗ്രന്ഥത്തെയും മാത്രമാണ് പിന്തുടരുന്നത്.

            (ഇൻശാ അല്ലാഹ് തുടരും) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)