പാഠം (45 )Islam:An eternal religion./ ഇസ്ലാം അനന്തമായി നിലനിൽക്കുന്ന മതം!
ഇസ്‌ലാം അനന്തമായി നിലനിൽക്കുന്ന മതമാണ് എന്ന്, അത് അവകാശപ്പെടുന്നു. സമാനതകളില്ലാത്ത ഈ അവകാശവാദം പുറപ്പെടുവിക്കുന്നത് കാര്യകാരണസഹിതം ആണ്. അതിന്റെ സന്ദേശം എല്ലാത്തരത്തിലും സമ്പൂർണ്ണമാണ്. അതുപോലെ അത് ഉറപ്പു നൽകുന്ന മറ്റൊരു കാര്യം, യാതൊരുവിധ കൈകടത്തലുകളും ഇല്ലാതെ, അതിന്റെ പൂർണ്ണരൂപത്തിൽ അത് സംരക്ഷിക്കപ്പെടുന്നതാണ്എ ന്നുമാണ്. വിശുദ്ധ ഖുർആനിൽ സർവ്വശക്തനായ അല്ലാഹു അവൻ സ്വയം അവകാശവാദം പുറപ്പെടുവിച്ചിരിക്കുന്നത് ഇപ്രകാരമാണ് " ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർണമാക്കി തരികയും എന്റെ അനുഗ്രഹത്തെ നിങ്ങൾക്ക് പൂർത്തീകരിക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു "(5:4)
( ഇൻശാ അല്ലാഹ് തുടരും )