പ്രാർത്ഥന
പ്രാർത്ഥന കേൾക്കൂ, ശ്രേഷ്ഠനാം നാഥാ!
നിൻ ആലയത്തിൻ മുന്നിൽ ഞങ്ങളിതാ!
വെറും, യാചകരായിതന്നെ വന്നിടുന്നു!
സൃഷ്ടാവും നീ തന്നെ, അധിപനും നീ തന്നെ!
അഖില പ്രപഞ്ചത്തിൻ അധിപതിയെ!
അങ്ങയെ വിട്ട് മറ്റെവിടെയാണാ ശ്രയം!
നിൻ കരുണയാം സാഗരം തേടിയിതാ!
ദാസന്മാർ കൂട്ടമായി വന്നിടുന്നു!
അഖില സംരക്ഷക! കരുണാനിധെ!
അഭയാർത്ഥികളായി ഞങ്ങളിതാ!
നമ്രശിരസ്കരായി നിൽപ്പൂ നിൻ മുന്നിൽ!
ദൂതനും നേതാവുമായ മുനീറിന്!
സൗഖ്യവും രക്ഷയും നൽകിയാലും!
മസീഹായ് വന്ന നിൻ ദാസനെ നീ!
ഞങ്ങൾക്കനുഗ്രഹമാക്കിടെണെ!
സത്യ പ്രവാചകൻ മുഹമ്മദിൻ പ്രതിനിധി!
സ്വഹീഹിൽ ഇസ്ലാമിൻ ധീരനാം നായകൻ!
പൂർണ്ണ പ്രഭയുള്ള ചന്ദ്രനായി
വാനിലിതാ പ്രഭ തൂകി നിൽപ്പൂ!
ഞങ്ങളർപ്പിക്കുന്നു ആശംസകൾ!
ആയിരമായിരം ആശംസകൾ!
കാരുണ്യ മൂർത്തിയാം രക്ഷകൻ അങ്ങേയ്ക്ക്
സംരക്ഷണ വലയം തീർത്തിടട്ടെ!!!
ഉറുദു കവിത, മലയാളം വിവർത്തനം:
Dr. ഹസീന മസൂദ് ഫസ്ൽ.