Divine message / ദൈവിക വെളിപാട്! part-1
10. 2. 2022
ഹുസൂറിന്റെ പുത്രൻ അബ്ദുൽ മുഹയ്മിൻ പറയുന്നു. " ഞങ്ങൾ സുഹർ നമസ്കരിക്കുകയായിരുന്നു. നമസ്കാരശേഷം എന്റെ പിതാവിനെ വളരെ ക്ഷീണിതനായി കണ്ടു. കുടിക്കുവാൻ ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. ഉടൻതന്നെ അവിടം മുഴുവൻ ഒരു സുഗന്ധം അടിച്ചു വീശുവാൻ തുടങ്ങി. ഒരു ശബ്ദം വിളിച്ചു പറയുന്നതായി ഞാൻ കേട്ടു. നിന്റെ പേനയും എഴുതുവാനായി ഒരു നോട്ട്ബുക്കും എടുക്കുക. എന്നിട്ട് ഈ നൂറ്റാണ്ടിലെ ഖലീഫത്തുല്ലായുടെ വായിൽ നിന്ന് വരുന്നത് എന്താണ് എന്ന് കേട്ടിട്ട്, അത് എഴുതി എടുക്കുക. എന്നിട്ട് ലോകമെങ്ങുമുള്ള ജമാഅത്തു സ്വഹീഹിൽ ഇസ്ലാമിലുള്ള അംഗങ്ങളെ അറിയിക്കുക. ഈ സന്ദേശത്തെ ഫ്രഞ്ചിലേക്കും,സ്പാനിഷ്ലേക്കും, ജർമൻ ഭാഷയിലേക്കും പരിഭാഷപ്പെടുത്താൻ അല്ലാഹു(ത )നിങ്ങളെ സഹായിക്കുന്നതാണ്. ഭയപ്പെടരുത് വിഷമിക്കരുത്. ജമാഅത്തിലെ എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഇത് എത്തിച്ചു കൊടുക്കൽ നിർബന്ധമായ കാര്യമാണ്.
ബിസ്മില്ലാഹിർറഹ്മാനിർറഹീം!
(10.02.2022 /1.45നാണു ഈ വെളിപാട് ലഭിച്ചത് )
ഇസ്ലാമിലെ ആളുകൾ ഐക്യത്തിന്റെ നുല്കൾ അവരുടെ കയ്യിൽ നിന്ന് വിട്ടു കളയുമ്പോൾ, അവർ ചെന്ന് പതിക്കുന്നത് നൂറുകണക്കിന് വളഞ്ഞു തിരിഞ്ഞ ദുർഘട മാർഗത്തിൽ ആയിരിക്കും. ലോകത്തിലെ നക്ഷത്രങ്ങൾ പോലെ നാം ചിതറി പോകും. നാം ഒരേ കുടുംബത്തിൽ ഉള്ളവരാണ്, എങ്കിലും, നാം പരസ്പരം അപരിചിതരായിരിക്കും. ചിതറിപ്പോയ ഈ ഇലകളെ കൂട്ടിച്ചേർക്കുക. സ്നേഹത്തിന്റെ നിയമത്തെ നാം നവീകരിക്കുക. പണ്ടുള്ളവരെ പോലെ നിനക്കായി സേവനം ചെയ്യുന്നവരായി ഞങ്ങളെയും മാറ്റുക. നിന്റെ മാർഗത്തിൽ നിന്നെ സ്നേഹിക്കുന്ന വരായി അവരെ മാറ്റിയത്പോലെ ഞങ്ങളെയും നീ മാറ്റുക.
(ഇൻശാ അല്ലാഹ് തുടരും)