Divine revelation (part -3) ദൈവിക വെളിപാടുകൾ (ഭാഗം 3)
അക്ഷമന് വിശ്വാസമില്ല. ഒരുവൻ തന്റെ ജീവിതത്തിലുടനീളമുള്ള പ്രവർത്തനങ്ങളിൽ അവൻ കാണിക്കേണ്ട ക്ഷമയെ, മനുഷ്യ ശരീരവുമായി താരതമ്യം ചെയ്താൽ ക്ഷമയുടെ സ്ഥാനം തന്റെ ശരീരത്തിലെ തലയുടെ സ്ഥാനത്താണ്. തല ശരീരത്തിൽനിന്നും മുറിച്ചുമാറ്റപ്പെട്ടാ ൽ ആ ശരീരം മരണപ്പെട്ടു കഴിഞ്ഞു. അതുപോലെയാണ് മതത്തിന്റെ കാര്യവും. ക്ഷമ പ്രവർത്തനക്ഷമം അല്ലെങ്കിൽ മറ്റെല്ലാ പ്രവർത്തനങ്ങളും നിഷ്ഫലമായി പോകുന്നതാണ്.
മുഹമ്മദിന്റെ ഭവനം മുസ്ലിമിന്റെ ഹൃദയമാണ്. നമ്മുടെ എല്ലാവിധ ശ്രേയസ്സും മുഹമ്മദിന്റെ പേരിലാണ്. സീനായി എന്നത് തന്റെ ഭവനത്തിലെ മണ്ണു മൂടിയ ഒരു ഗർത്തമാണ്. അവന്റെ വാസസ്ഥലം കഉബ പോലെ പരിശുദ്ധമാണ്. നിത്യത അവന്റെ ജീവിതത്തിലെ ഒരു നിമിഷത്തെ ക്കാൾ ചെറുതാണ്. മതത്തിന്റെ താക്കോൽ കൊണ്ട് അവൻ ഈ ലോകത്തിന്റെ വാതിൽ തുറന്നു. ഈ ലോക ജന്മം അവനെ മുഷിപ്പിക്കുന്ന തല്ല. അവന്റെ വീക്ഷണത്തിൽ ഉയർച്ചയും താഴ്ചയും ഒരുപോലെയാണ്. അവൻ അവന്റെ അടിമയോടൊപ്പം ഒരു മേശക്കരികിൽ ഇരുന്നു. തനിക്കുള്ളത് അന്യന്ഉ ണ്ടാകുവാൻ ഇഷ്ടപ്പെടുന്നത് വരെയും, ദൈവപ്രീതിക്കായി നിങ്ങളവരെ സ്നേഹിക്കുന്നതു വരെയും നിങ്ങളിലാരും യഥാർത്ഥ വിശ്വാസി ആകുകയില്ല.
(വെളിപാടുകൾ തുടരും)