നിങ്ങൾ സ്വയം ആത്മീയമായി സമ്പുഷ്ടമാക്കുക!

 നമ്മിൽനിന്ന് തെറ്റുകൾ/ പാപങ്ങൾ പോയി മറയുന്നതിനു നമുക്ക് ഉറച്ച തീരുമാനത്തിൽ എത്താം. അഥവാ പ്രതിജ്ഞയെടുക്കാം. ആത്മീയമായി ധനവാൻമാരായി മാറുവാൻ  ശ്രമിക്കാം. വിശ്വാസികൾ തങ്ങളുടെ പാപങ്ങൾ /തെറ്റുകൾ ബാഹ്യമായും ആന്തരികമായും പുറം തള്ളേണ്ടതു തന്നെയാണ്. ഉദാഹരണമായി അസൂയ, ശത്രുത, അവജ്ഞ,നീരസം, അനിഷ്ടം, അഹംഭാവം, നന്ദിയില്ലായ്മ, മറ്റുള്ളവരെ അവഗണിക്കൽ, പുറകിൽ നിന്ന് കുത്തൽ, ദുരാരോപണം, ദൂഷണം, അപഖ്യാതി, പഴി, മിഥ്യാക്ഷേപം, അപവാദം പറയൽ, കേട്ടുകേൾവി, കിംവദന്തി, വിടുവാക്ക്, വൃഥാസല്ലാപം,  കളവുപറയൽ, ഇരട്ട പേര് വിളിക്കൽ, ഗർവ്വം നടിക്കൽ, ദുരഹങ്കാരം, ധി ക്കാരം കാണിക്കൽ,    തുടങ്ങിയവ.

            ഈ പറയപ്പെട്ട തെറ്റുകൾ/ പാപങ്ങൾ നിരാകരിക്കുക, മറുത്തു പറയുക, ഉപേക്ഷിക്കുക, പരിത്യജിക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ പെട്ട നിർബന്ധ കടമകളിൽ ഒന്നാണ്.

----- ഹസ്റത്ത് ഖലീഫതുല്ലാഹ്  മുനീർ അഹ്മദ് അസീമിന്റെ 18 august 2021ലെ പ്രഭാഷണത്തിൽ നിന്ന് ----

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

RRFM Charitable Trust (Regd)

ഫസ്ൽ ജമാലിന് ഡോക്ടറേറ്റ്

മാനവ സേവാസംഘം(w.2)