മുസ്ലീങ്ങളും സത്യവും

 സത്യത്തെ അതിശക്തമായി


പിന്തുടരുവാനും അവതരിപ്പിക്കുവാനും വിശുദ്ധ ഖുർആൻ ആഹ്വാ നം ചെയ്യുന്നു. ഇസ്ലാമിന്റെ കേന്ദ്രസ്ഥാനം അതുതന്നെയാണ്. ഏറ്റവും വലിയ അസത്യം സത്യനിഷേധം തന്നെയാണ്. വിശ്വാസികളോട് വിശുദ്ധ ഖുർആൻ പറയുന്നത് നിങ്ങൾ സത്യവും അസത്യവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ്. അഥവാ അറിഞ്ഞുകൊണ്ട് സത്യത്തെ മറച്ചു വെക്കരുത്. പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ( സ )യുടെ പ്രഥമ യോഗ്യത സത്യസന്ധത തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അനുചരന്മാരുടെ കൈമുതലായി അവസാനം ഉണ്ടായിരുന്നതും സത്യസന്ധത തന്നെ. കള്ളം പറയുന്ന ഒരാൾക്കും താൻ ഒരു മുസ്ലിമാണെന്ന് അവകാശപ്പെടാനാവില്ല.

( വെള്ളിയാഴ്ച ഖുതുബയിൽ നിന്ന് 04/03/2022 ഹസ്റത്ത് ഖലീഫതു ല്ലാഹ് മുനീർ അഹ്മദ് അസീം atba)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

RRFM Charitable Trust (Regd)

ഫസ്ൽ ജമാലിന് ഡോക്ടറേറ്റ്

മാനവ സേവാസംഘം(w.2)