നാം ഇസ്ലാമിന് അകത്തോ അതോ പുറത്തോ?

 പരിശുദ്ധ പ്രവാചകൻ മുഹമ്മദ്(സ ) പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നാല് വിഭാഗങ്ങളിൽപ്പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയും ഇസ്ലാമിലെ തിരുസഭയിൽനിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു.1) കള്ളം പറയുന്നവർ.2) കള്ള സാക്ഷ്യം പറയുന്നവർ.3) വിശ്വാസവഞ്ചന നടത്തുന്നവർ.4) പരസ്ത്രീ ഗമനം നടത്തുന്ന പുരുഷൻമാരെയും പരപുരുഷ ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളെയും. ഇവരെല്ലാവരും കുറ്റവാളികൾ തന്നെയാണ്. വിശുദ്ധ ഖുർആൻ ഇവരെ എല്ലാവരെയും വ്യാജത്തിന്റെ / കള്ളത്തിന്റെ/ കാപട്യ ത്തിന്റെ  ആളുകളായി രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിന്റെ പ്രാഥമിക മാനദണ്ഡപ്രകാരം അഥവാ അളവുകോൽ പ്രകാരം അഥവാ പ്രമാണപ്രകാരം ഇന്ന് നമ്മൾ എങ്ങനെയാണ് ഇതിന്റെ അടിസ്ഥാനത്തിൽ നല്ല വിശ്വാസികളായി തീരുന്നത്?

 ചിന്തിക്കുക!!!

(HKMAA atba)from the Friday sermon of 04/03/22)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!