Divine Revelations 06/10/2022

                  Part-1

ലോകമെങ്ങുമുള്ള എന്റെ അനുചരന്മാരുടെ ശ്രദ്ധയ്ക്ക്!!!

Attention to all my disciples around the world!!!

 ഇന്ന് 2022 ഒക്ടോബർ മാസം ആറാം തീയതി തഹജ്ജുദ് നമസ്കാര ശേഷം അല്ലാഹു എനിക്ക് വെളിപാടുകൾ ഇറക്കുകയുണ്ടായി.

 വെളിപാടുകളിലേക്ക് വരുന്നതിനു മുമ്പായി എന്റെ റബ്ബ് എങ്ങനെയാണ് വെളിപാടുകൾ ഇറക്കിയത് എന്ന് വിശദീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.

 എന്റെ ആത്മീയ സുതൻ ഫൈസൽ ഷാഹുൽഹമീദ് എല്ലാദിവസവും അന്താരാഷ്ട്ര വാർത്തകൾ എനിക്ക് അയച്ചു തരാറുണ്ട്. ഇസ്രായേലി പട്ടാളക്കാരുടെ മുൻപിൽ ഭയവിഹ്വലനായി മരണത്തെ അഭിമുഖീകരിക്കുന്ന ഒരു ഫലസ്തീൻ കുട്ടിയുടെ ചിത്രം, ഏഴു വയസ്സുള്ള കുട്ടി! അതുപോലെ 22 വയസ്സുള്ള മഹസ് അമീനിയുടെ ചിത്രവും!!! അതുപോലെ ഇറാനിൽ കൊല്ലപ്പെട്ട 92 പേരുടെ വാർത്തയും. ഇവയൊക്കെ എന്നെ വളരെയധികം വ്യാകുലനാക്കി. ദുഃഖത്താൽ ഞാൻ കണ്ണുനീർ വാർത്ത് കൊണ്ടിരുന്നു. ഞാൻ വളരെയധികം ദുആ ചെയ്തു കൊണ്ടിരുന്നു. എന്റെ സങ്കടങ്ങൾ  നിശബ്ദമായി ഞാൻ സഹിച്ചു കൊണ്ടിരുന്നു.

 ഈ സന്ദർഭത്തിൽ അല്ലാഹു എനിക്ക് വെളിപാടുകൾ ഇറക്കി. " കുറ്റം ചെയ്ത ആളുകൾക്ക് അവർ കുല്സിതം പ്രയോഗിക്കുന്ന കാരണത്താൽ തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ അപമാനവും കഠിനമായ ശിക്ഷയും വന്നെത്തുന്നതാണ് "

                  // തുടരും //


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)