Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 04 )
ഹജ്ജ് ഒരു ശ്രേഷ്ഠ കർമ്മം
അബൂ ഹുറൈറ (റ )യിൽ നിന്ന് നിവേദനം" പ്രവർത്തികളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണെന്ന് ഒരിക്കൽ പ്രവാചകൻ(സ )ചോദിക്കപ്പെട്ടു. പ്രവാചകൻ(സ )അരുളി : അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കൽ. പിന്നെ ഏതാണെന്ന് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു. അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം ചെയ്യൽ. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി (സ) അരുളി : പുണ്യാത്മകമായ തീർത്ഥാടനം : അതായത് "ഹജ്ജുൻ മബ്റൂറുൻ "(ബുഖാരി )