Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 08)
മറ്റൊരാൾക്ക് പകരം ഹജ്ജ് നിർവഹിക്കൽ :
ഇബ്ന്അബ്ബാസ് (റ )ൽ നിന്ന് നിവേദനം'ഖസ് അം ' ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! അല്ലാഹു തന്റെ അടിമകൾക്ക് ഹജ്ജ് നിർബന്ധമാക്കി കൊണ്ടുള്ള വിളംബരം വന്നപ്പോൾ എന്റെ പിതാവ് വയോവൃദ്ധനായി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് വാഹനത്തിൽ ഇരുപ്പുറക്കുകയില്ല. അതിനാൽ അദ്ദേഹത്തിനു വേണ്ടി ഞാൻ ഹജ്ജ് ചെയ്യട്ടെ യോ? നബി(സ )പറഞ്ഞു.' അതെ ചെയ്തുകൊള്ളൂ ' ഹജ്ജത്തുൽ വദാഇലാ യിരുന്നു ഈ സംഭവം. ( ബുഖാരി, മുസ്ലിം)