Pilgrimage To Mecca: മക്കയിലേക്ക് ഒരു തീർത്ഥാടനം( ഭാഗം 1) )
"നിശ്ചയമായും സഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടവയാണ്. അതുകൊണ്ട് വല്ലവനും ആ മന്ദിരത്തിൽ ചെന്ന് ഹജ്ജോ ഉംറയോ നിർവഹിക്കുന്നുവെങ്കിൽ അവയ്ക്കിടയിൽ പ്രദിക്ഷണം ചെയ്യുന്നതിൽ അവനു കുറ്റമൊന്നും ഇല്ല. ആരെങ്കിലും സ്വയമേവ നൻമ ചെയ്യുന്നുവെങ്കിൽ, അല്ലാഹ്അതിനെ വിലമതിക്കുന്നവനും എല്ലാം നന്നായി അറിയുന്നവനുമാകുന്നു " (2:159)
" അല്ലാഹുവിന് (അവന്റെ പ്രീതിക്കുവേണ്ടി) ഹജ്ജും ഉംറയും പൂർത്തിയാക്കുക.എന്നാൽ നിങ്ങൾ തടയപ്പെട്ടാൽ സൗകര്യമായ ബലികർമ്മം നടത്തേണ്ടതാണ്. ബലി മൃഗം അതിന്റെ സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങളുടെ തല മുണ്ഡനം ചെയ്യരുത്, എന്നാൽ നിങ്ങളിൽ ഒരാൾ രോഗിയാവുകയോ അയാളുടെ തലയിൽ വല്ല പീഡയും ഉണ്ടാവുകയോ ചെയ്തുവെങ്കിൽ( തല മുണ്ഡനം ചെയ്യാം ) അപ്പോൾ വ്രതമോ ദാനധർമ്മമോ ബലിയോ കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. എന്നാൽ നിങ്ങൾ സമാധാനാവസ്ഥ പ്രാപിച്ചാൽ ഹജ്ജിനോടൊപ്പം ഉംറ നിർവഹിച്ചു കൊണ്ട് പ്രയോജനപ്പെടുത്തുന്നുവെങ്കിൽ, അപ്പോൾ സാധ്യമായ ബലി നിർബന്ധമാകുന്നു. വല്ലവനും അത് ( ബലി മൃഗം ) കിട്ടിയില്ലെങ്കിൽ ഹജ്ജ് വേളയിൽ മൂന്ന് ദിവസവും നിങ്ങൾ സ്വദേശത്ത് തിരിച്ചെത്തിയാൽ ഏഴു ദിവസവും വ്രതമനുഷ്ഠിക്കണം. അപ്പോൾ അത് തികച്ചും പത്ത് ദിവസമായി. ഇതാകട്ടെ മസ്ജിദുൽ ഹറാമിന്റെ പരിസരത്ത് കുടുംബസമേതം താമസിക്കാത്തവർക്ക് മാത്രമുള്ള കൽപ്പനയാകുന്നു, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞു കൊള്ളുക "(2:197)