പോസ്റ്റുകള്‍

ഒക്‌ടോബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുറപ്പെടാം : (ഭാഗം ഒന്ന്)

ബിസ്മില്ലാഹിർറഹ്മാനിർറഹീം  പുറപ്പെടാം :ഒരു യാത്രാവിവരണം      കരുണാനിധിയും കാരുണ്യവാനുമായ അല്ലാഹുവിനു മാത്രം സർവ്വസ്തുതിയും സമർപ്പിക്കുന്നു ,പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മേൽ അല്ലാഹുവിൻറെ  സ്വലാത്ത്  സദാസമയവും വർഷിക്കട്ടെ ,അദ്ദേഹത്തിൻറെ കുടുംബത്തിൻറെ മേലും സ്വഹാബത്തിന്റെ മേലും ഖിയാമത്ത് നാൾ വരെ പിന്തുടരുന്ന അനുചരന്മാരുടെ മേലും അല്ലാഹുതആല(സ്വലാത്തും സലാമും)  ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ . അതെ മക്കയിലേക്ക് ഒരു തീർത്ഥാടനം    അങ്ങനെ 2023 ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 6:00 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനുള്ള യാത്രാ തിരക്കിലായിരുന്നു, ആത്മീയപാതയിലെ സുഹൃത്തായ സുൽഫികർ അലിയും, വിശ്വാസപാതയിലെ  സാദിക്കലിയും കുടുംബവും, മകളും കുടുംബവും മണത്തറിഞ്ഞ് ഒരുമിച്ച് എത്തിച്ചേർന്നത് സന്തോഷത്തിനുമേൽ സന്തോഷം പകർന്നു . ,     2021 ഒക്ടോബർ 4 നു നൂറുൽ ഇസ്ലാം മസ്ജിദിൽ എത്തി സുഹ് റും, അസ്റും ജം ആയി നമസ്കരിക്ച്ചു. പരേതരായ അഭിവന്ദ്യ മാതാപിതാക്കൾക്കായി പ്രത്യേകം പ്രാ...

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (15)

 നബി(സ )തൽബിയ്യത്ത്‌ ആരംഭിച്ചത് എപ്പോൾ ?  ഇബ്നു ഉമർ (റ )നിവേദനം ചെയ്യുന്നു. നബി  (സ ) ഒട്ടകത്തിന്റെ കാലണിയിൽ അവിടത്തെ കാല് പ്രവേശിപ്പിക്കുകയും ഒട്ടകം നബിയെയും കൊണ്ട് ശരിക്ക് എഴുന്നേറ്റു നിൽക്കുകയും ചെയ്താൽ ദുൽഹുലൈഫ : പള്ളിയുടെ അടുക്കൽ വച്ച് നബി (സ) ഉച്ചത്തിൽ "തൽബിയത്" ചൊല്ലുമായിരുന്നു. ( ബുഖാരി, മുസ്ലിം)  ഇഹ്റാമിന്റെ രൂപങ്ങൾ: ആയിശ (റ )യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. ഹജ്ജത്തുൽ വദാഇന്റെ വർഷം ഞങ്ങൾ നബിയോടൊപ്പം പുറപ്പെട്ടു. ഞങ്ങളിൽ ഉംറയ്ക്ക് മാത്രം ഇഹ്റാം കെട്ടിയവരും,ഹജ്ജിനും ഉംറയ്ക്കും കൂടി ഇഹ്റാം കെട്ടിയവരും,ഹജ്ജിന് മാത്രം ഇഹ്റാം കെട്ടിയവരും ഉണ്ടായിരുന്നു. നബി(സ ) ഹജ്ജിനാണ് ഇഹ്റാം കെട്ടിയിരുന്നത്. ഉംറയ്ക്ക് ഇഹ്റാം കെട്ടിയിരുന്നവർ( അതിന്റെ കർമ്മങ്ങൾ ചെയ്തു) വിരമിച്ചു. എന്നാൽ ഹജ്ജിന് ഇഹ്റാം കെട്ടിയവരും ഹജ്ജിനും ഉംറയ്ക്കുംകൂടി ഇഹ്റാം കെട്ടിയിരുന്നവരും ബലി ദിവസം വരെ വിരമിച്ചിരുന്നില്ല".  (ബുഖാരി, മുസ്ലിം)

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 14)

 തൽബിയത്തിന്റെ വാക്കുകൾ : " ലബ്ബൈക്ക ല്ലാഹുമ്മ  ലബ്ബൈക്ക, ലബ്ബയ്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക, ഇന്നൽ ഹംദ, വന്നിഉമത്ത, ലക്ക വൽമുൽക, ലാ ശരീക ലക്ക "( അല്ലാഹുവേ നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്യുന്നു, ഞാനിതാ ആവർത്തിച്ച് ഉത്തരം ചെയ്യുന്നു, ഞാനിതാ ഉത്തരം ചെയ്യുന്നു, നിനക്ക് യാതൊരു പങ്കുകാരുമില്ല! നിന്റെ വിളിക്കു ഞാനിതാ വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു, നിശ്ചയമായും സർവ്വസ്തുതിയും നിനക്ക് മാത്രമുള്ളതാണ്, എല്ലാവിധ അനുഗ്രഹവും അധികാരവും നിന്റെ കയ്യിലാകുന്നു, നിനക്ക് യാതൊരു പങ്കുകാരുമില്ല " ഇത്രയും വാക്കുകളെ തല്ബിയത്തിൽ നബി(സ )പറയാറുണ്ടായിരുന്നുള്ളു, അതിൽ വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല". ( ബുഖാരി, മുസ്ലിം)