Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (15)

 നബി(സ )തൽബിയ്യത്ത്‌ ആരംഭിച്ചത് എപ്പോൾ ?

 ഇബ്നു ഉമർ (റ )നിവേദനം ചെയ്യുന്നു. നബി  (സ ) ഒട്ടകത്തിന്റെ കാലണിയിൽ അവിടത്തെ കാല് പ്രവേശിപ്പിക്കുകയും ഒട്ടകം നബിയെയും കൊണ്ട് ശരിക്ക് എഴുന്നേറ്റു നിൽക്കുകയും ചെയ്താൽ ദുൽഹുലൈഫ : പള്ളിയുടെ അടുക്കൽ വച്ച് നബി (സ) ഉച്ചത്തിൽ "തൽബിയത്" ചൊല്ലുമായിരുന്നു. ( ബുഖാരി, മുസ്ലിം)

 ഇഹ്റാമിന്റെ രൂപങ്ങൾ:

ആയിശ (റ )യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. ഹജ്ജത്തുൽ വദാഇന്റെ വർഷം ഞങ്ങൾ നബിയോടൊപ്പം പുറപ്പെട്ടു. ഞങ്ങളിൽ ഉംറയ്ക്ക് മാത്രം ഇഹ്റാം കെട്ടിയവരും,ഹജ്ജിനും ഉംറയ്ക്കും കൂടി ഇഹ്റാം കെട്ടിയവരും,ഹജ്ജിന് മാത്രം ഇഹ്റാം കെട്ടിയവരും ഉണ്ടായിരുന്നു. നബി(സ ) ഹജ്ജിനാണ് ഇഹ്റാം കെട്ടിയിരുന്നത്. ഉംറയ്ക്ക് ഇഹ്റാം കെട്ടിയിരുന്നവർ( അതിന്റെ കർമ്മങ്ങൾ ചെയ്തു) വിരമിച്ചു. എന്നാൽ ഹജ്ജിന് ഇഹ്റാം കെട്ടിയവരും ഹജ്ജിനും ഉംറയ്ക്കുംകൂടി ഇഹ്റാം കെട്ടിയിരുന്നവരും ബലി ദിവസം വരെ വിരമിച്ചിരുന്നില്ല".  (ബുഖാരി, മുസ്ലിം)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)