ഹസനുൽ ബസരി
ജനനം മദീനയിൽ 641 എ ഡി. മരണം ഇറാഖിലെ ബസ്രയിൽ 728 എഡി. ഹസനുൽ ബസിരിയുടെ ശവകുടീരം പുണ്യ സങ്കേതമായി കണക്കാക്കുന്നു. ധർമ്മോപദേശകൻ, യോഗിവര്യൻ, ദൈവ പണ്ഡിതൻ, വ്യാഖ്യാന ശാസ്ത്രജ്ഞൻ, പണ്ഡിതൻ, ന്യായാധിപൻ, ആത്മജ്ഞാനി തുടങ്ങിയ നിലകളിൽ അറിയപ്പെടുന്നു . ഒരിക്കൽ ഒരാൾ ഹസനുൽ ബസിരിയോട് ചോദിച്ചു, താങ്കളുടെ ഈശ്വര ഭക്തിയുടെ രഹസ്യം എന്താണ്? അദ്ദേഹം പറഞ്ഞു എനിക്ക് നാല് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് 1) എന്റെ റിസ്‌ക്ക് ഒരാൾക്കും എടുക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സംതൃപ്തിയുള്ളതായി.2) എന്റെ സൽപ്രവർത്തനങ്ങൾ മറ്റാർക്കും ചെയ്യുവാൻ സാധ്യമല്ല, അതുകൊണ്ട് അത് ഞാൻ തന്നെ ചെയ്യുവാൻ തുടങ്ങി.3) അല്ലാഹുതആല എന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു, അതുകൊണ്ട് തെറ്റായ ഒരു കാര്യം ചെയ്യുന്നതിന് ഞാൻ ലജ്ജിക്കുന്നു.4) മരണം എന്നെ കാത്തുനിൽക്കുകയാണ്, അതുകൊണ്ട് അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനായി ഞാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈ യാ അല്ലാഹ് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ!ആമീൻ