പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാഠം 35 വ്രതാനുഷ്ഠാനം തുടരുന്നു

 റമദാൻ മാസത്തിലെ നിർബന്ധ വ്രതാനുഷ്ഠാനത്തിന് പുറമേ നാം ആഗ്രഹിക്കുന്ന സമയത്തൊക്കെ സുന്നത്തായ (നിർബന്ധമല്ലാത്ത ) വ്രതാനുഷ്ഠാനവും നിർവഹിക്കാവുന്നതാണ്. കാര്യം ഇങ്ങനെ ആണെങ്കിലും റമദാൻ മാസത്തെ തുടർന്നുവരുന്ന ശവ്വാൽ മാസ ആരംഭത്തിൽ ആറ് നോമ്പ് സാധാരണയായി പ്രവാചകൻ (സ ) അനുഷ്ഠിച്ചിരുന്നു. അതൊരു സുന്നത്തായ കാര്യമായി തുടരുകയും ചെയ്യുന്നു.         ( ഇൻശാ അല്ലാഹ് തുടരും )

പാഠം (34) വ്രതാനുഷ്ഠാനം/fasting

പ്രായപൂർത്തിയായ ഓരോ  മുസ്ലിമിനും റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനം നിർബന്ധമാണ്. എന്നാൽ നിങ്ങളിലാരെങ്കിലും രോഗി ആവുകയോ അല്ലെങ്കിൽ യാത്രയിൽ ആകുകയോ ചെയ്താൽ റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവർക്ക് നഷ്ടമായ  പ്രസ്തുത ദിനങ്ങൾ, മറ്റു സമയങ്ങളിൽ പൂർത്തിയാക്കേണ്ടതാണ്. യഥാർത്ഥമായ നിലയിൽ  വ്രതാനുഷ്ഠാനത്തിന്  കഴിവില്ലാത്തവർ(അതായത് വളരെ വാർദ്ധക്യത്തിലെത്തിയവർ, അല്ലെങ്കിൽ വളരെ ക്ഷീണിതരായവർ), ഒരു സാധുവായ മനുഷ്യന്, നഷ്ടമായ ദിനങ്ങൾക്ക് തുല്യമായ ദിനങ്ങളിൽ, ഭക്ഷണം നൽകുക. (2:184-186)       

മാനവ സേവാസംഘം(w.2)

 വെഞ്ചേമ്പ് / 6.12. 2021          RRFMC Trust ന്റെ മാനവ സേവാ സംഘം പ്രവർത്തകർ വെഞ്ചേമ്പ് ഗവൺമെന്റ്  എൽ പി എസ് ലെ വിദ്യാർത്ഥികൾക്ക് ബുക്കുകളും പേനകളും മിഠായികളും വിതരണം ചെയ്യുകയുണ്ടായി.         ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസും സ്റ്റാഫും പിടിഎ പ്രസിഡൻടും ട്രസ്റ്റ് ഭാരവാഹികൾക്കൊപ്പം സഹകരിക്കുകയുണ്ടായി.        മാനവ സേവനം വാക്കുകളിലൂടെയല്ല പ്രവർത്തിയിലൂടെയാണ്   കാ ണിക്കേണ്ടത് എന്ന സന്ദേശം  സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതായി യോഗം വിലയിരുത്തി.  ട്രസ്റ്റ്‌ പ്രതിനിധികളായ ജമാലുദ്ദീൻ റാവുത്തർ സാഹിബ്, സുൽഫിക്കർ അലി സാഹിബ്, സാദിഖലി സാഹിബ് തുടങ്ങിയവർ ട്രസ്റ്റിനെ പ്രതിനിധീകരിച്ചു.

പാഠം (33) ഹജ്ജ്നോട് വിട പറയുന്നു!

           മിനായിൽ ഒന്നുരണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞശേഷം തീർത്ഥാടകർ ദുൽഹജ്ജ് 12ന് അല്ലെങ്കിൽ 13ന് മക്കയിലേക്കു വീണ്ടും മടങ്ങിവരുന്നു. തുടർന്ന് കഉബയിൽ വിടവാങ്ങൽ ത്വവാഫ് നടത്തുന്നു. അതോടെ ഹജ്ജിന്റെ പരിസമാപ്തിയായി.              ഹജ്ജ് കർമ്മം നിശ്ചയിക്കപ്പെട്ട തീയതികളിൽ മാത്രമേ നടത്തുവാൻ പാടുള്ളൂ. ഉംറ:അഥവാ ചെറിയ ഹജ്ജ് വർഷത്തിൽ എപ്പോൾ വേണമെങ്കിലും നിർവ്വഹിക്കാവുന്നതാണ്. ഇതും ഇഹ്റാം അവസ്ഥയിൽ മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇതിൽ ഇഹ് റാം, കഅ്ബാ തവാഫ്, സഫാ മർവാ കുന്നുകൾക്കിടയിലുള്ള സഉയ്, ഇവ ഉൾപ്പെട്ടതാകുന്നു.         (ഇൻശാ അല്ലാഹ്തുടരും) 

പാഠം (32) ദുൽഹജ്ജ് 10.

           ദുൽഹജ്ജ് മാസം പത്താം തീയതി ഹാജിമാർ മിനായിൽ തങ്ങുന്നു. എവിടെയാണോ പിശാചിനെ ആട്ടി ഓടിക്കുന്നതിന്റെ സൂചകമായി ആദ്യമേ തന്നെ ചെറിയ കല്ലുകൾ കൊണ്ട്  റംയുൽ ഹിജാർ  (കല്ലെറിയൽ) മൂന്നു സ്തംഭങ്ങളിൽ നടത്തിയത് ( അവിടെ അവർ തങ്ങുന്നു.)              തുടർന്ന് അവർ  തങ്ങളുടെ ബലിമൃഗങ്ങളെ ബലി അർപ്പിക്കുന്നു. എന്നിട്ട് അവർ തലമുണ്ഡനം ചെയ്യുന്നു അതിനുശേഷം ഇഹ്റാം അവസ്ഥയ്ക്ക് വിരാമമിടുന്നു. എന്നിട്ട് സാധാരണ വസ്ത്രം ധരിക്കുന്നു. ഈ ദിനത്തിൽ ലോകമെങ്ങുമുള്ള മുസ്ലിംകൾ ഈദുൽ അദ്ഹ ആഘോഷിക്കുന്നു. ദുൽഹജ്ജ് മാസം 10 അവസാനിക്കുന്നതിനു മുൻപ് രണ്ടാംതവണയും ത്വവാഫ് ചെയ്യുകയും  സഉയ് ( ധൃതിതിയിലുള്ള നടത്തം) നായി മിനായിലേക്ക് ഒരിക്കൽ കൂടി വരുകയും ചെയ്യുന്നു.             ( ഇൻശാ അല്ലാഹ് തുടരും)

പാഠം (31) മക്കയിൽനിന്ന് മിനായിലേക്ക്

      മക്കയിൽ നിന്നും അവർ മിനായിലേക്ക് നീങ്ങുന്നു. മക്കയുടെ നാലു മൈൽ കിഴക്കായി സ്ഥിതിചെയ്യുന്ന നിരപ്പായ ഒരു സ്ഥലമാണ് മീനാ. അവിടെ രാത്രി കഴിഞ്ഞ ശേഷം പിറ്റേന്ന് പ്രഭാത നമസ്കാരവും നിർവഹിച്ചു അവർ അറഫാത്തിലേക്ക് നീങ്ങുന്നു.        അവർ അവിടെ അറഫാത്തിൽ ആരാധനയിൽ കഴിയുന്നു.അതായത് ദുൽഹജ്ജ് മാസം ഒമ്പതാം തീയതി ഉച്ച മുതൽ സൂര്യാസ്തമയം വരെ. ഈ സ്ഥലത്ത് വച്ചാണ് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ )വിടവാങ്ങൽ പ്രസംഗം നടത്തിയത്. ഇനി അവരുടെ മക്കയിലേക്കുള്ള മടങ്ങിവരവിൽ, അവർ മുസ്ദലിഫയിൽ  ആരാധന നടത്തുന്നു.എന്നിട്ട് മിനായിൽ തങ്ങുന്നു. അതായത് ദുൽഹജ്ജ് പത്തിന്!       ( ഇൻഷാ അല്ലാഹ് തുടരും )

പാഠം (30) സേവന സന്നദ്ധത പ്രകടനത്തിന് ശേഷം! After Thalbiyya!

      തീർത്ഥാടകർ കഉബ പ്രദിക്ഷണം ചെയ്യുന്നു. കഉബയ്ക്ക് ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നു. അഥവാ ത്വവാഫ്ചെയ്യുന്നു.കറുത്ത കല്ല് അഥവാ ഹജറുൽ അസ് വദി ന്റെ ഭാഗത്തുനിന്ന് ആരംഭിക്കുന്നു. വലത്തുനിന്ന് ഇടത്തോട്ടുള്ള ദിശയിൽ ത്വവാഫ് ആരംഭിക്കുന്നു. പിന്നീട് സഫാ, മർവ്വ കുന്നുകൾക്കിടയിലുള്ള സഉയ് അഥവ ധൃതിയിലുള്ള നടത്തം ആരംഭിക്കുന്നു. ഇവ  രണ്ടുംകഉബയ്ക്ക് സമീപത്തുള്ള രണ്ട് കുന്നുകളാണ്. ഈ സ്ഥലത്താണ് ഹാജറ (റ )തന്റെ മകന് ജലം തേടിയുള്ള ഓട്ടം നടത്തിയത്. അ തിനെ അനുസ്മരിക്കുന്നതിനാണ് ഈ സഇയ്യ് അഥവാ ധൃതിയിലുള്ള നടത്തം നിർവഹിക്കുന്നത്.        (ഇൻശ അല്ലാഹ്തുടരും)