പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാം ഇസ്ലാമിന് അകത്തോ അതോ പുറത്തോ?

 പരിശുദ്ധ പ്രവാചകൻ മുഹമ്മദ്(സ ) പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നാല് വിഭാഗങ്ങളിൽപ്പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയും ഇസ്ലാമിലെ തിരുസഭയിൽനിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു.1) കള്ളം പറയുന്നവർ.2) കള്ള സാക്ഷ്യം പറയുന്നവർ.3) വിശ്വാസവഞ്ചന നടത്തുന്നവർ.4) പരസ്ത്രീ ഗമനം നടത്തുന്ന പുരുഷൻമാരെയും പരപുരുഷ ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളെയും. ഇവരെല്ലാവരും കുറ്റവാളികൾ തന്നെയാണ്. വിശുദ്ധ ഖുർആൻ ഇവരെ എല്ലാവരെയും വ്യാജത്തിന്റെ / കള്ളത്തിന്റെ/ കാപട്യ ത്തിന്റെ  ആളുകളായി രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിന്റെ പ്രാഥമിക മാനദണ്ഡപ്രകാരം അഥവാ അളവുകോൽ പ്രകാരം അഥവാ പ്രമാണപ്രകാരം ഇന്ന് നമ്മൾ എങ്ങനെയാണ് ഇതിന്റെ അടിസ്ഥാനത്തിൽ നല്ല വിശ്വാസികളായി തീരുന്നത്?  ചിന്തിക്കുക!!! (HKMAA atba)from the Friday sermon of 04/03/22)

ദൈവിക വെളിപാട്

 "അവർ പറയുന്ന കാര്യങ്ങൾ താങ്കളെ ദുഃഖിപ്പിക്കുന്നു എന്ന് നാം നിശ്ചയമായും അറിയുന്നു. യഥാർത്ഥത്തിൽ താങ്കൾ കള്ളം പറയുന്നു എന്ന് അവർ വിശ്വസിക്കുന്നില്ല. മറിച്ച് അവർ അല്ലാഹുവിന്റെ വെളിപാടുകളെ യാണ്, പ്രസ്തുത അധർമ്മികൾ നിരസിക്കുന്നത്"    ( ദൈവീക വെളിപാട് 2011 നവംബർ25)HKMAA(atba)

മുസ്ലീങ്ങളും സത്യവും

ഇമേജ്
 സത്യത്തെ അതിശക്തമായി പിന്തുടരുവാനും അവതരിപ്പിക്കുവാനും വിശുദ്ധ ഖുർആൻ ആഹ്വാ നം ചെയ്യുന്നു. ഇസ്ലാമിന്റെ കേന്ദ്രസ്ഥാനം അതുതന്നെയാണ്. ഏറ്റവും വലിയ അസത്യം സത്യനിഷേധം തന്നെയാണ്. വിശ്വാസികളോട് വിശുദ്ധ ഖുർആൻ പറയുന്നത് നിങ്ങൾ സത്യവും അസത്യവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ്. അഥവാ അറിഞ്ഞുകൊണ്ട് സത്യത്തെ മറച്ചു വെക്കരുത്. പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ( സ )യുടെ പ്രഥമ യോഗ്യത സത്യസന്ധത തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അനുചരന്മാരുടെ കൈമുതലായി അവസാനം ഉണ്ടായിരുന്നതും സത്യസന്ധത തന്നെ. കള്ളം പറയുന്ന ഒരാൾക്കും താൻ ഒരു മുസ്ലിമാണെന്ന് അവകാശപ്പെടാനാവില്ല. ( വെള്ളിയാഴ്ച ഖുതുബയിൽ നിന്ന് 04/03/2022 ഹസ്റത്ത് ഖലീഫതു ല്ലാഹ് മുനീർ അഹ്മദ് അസീം atba)

നിങ്ങൾ സ്വയം ആത്മീയമായി സമ്പുഷ്ടമാക്കുക!

 നമ്മിൽനിന്ന് തെറ്റുകൾ/ പാപങ്ങൾ പോയി മറയുന്നതിനു നമുക്ക് ഉറച്ച തീരുമാനത്തിൽ എത്താം. അഥവാ പ്രതിജ്ഞയെടുക്കാം. ആത്മീയമായി ധനവാൻമാരായി മാറുവാൻ  ശ്രമിക്കാം. വിശ്വാസികൾ തങ്ങളുടെ പാപങ്ങൾ /തെറ്റുകൾ ബാഹ്യമായും ആന്തരികമായും പുറം തള്ളേണ്ടതു തന്നെയാണ്. ഉദാഹരണമായി അസൂയ, ശത്രുത, അവജ്ഞ,നീരസം, അനിഷ്ടം, അഹംഭാവം, നന്ദിയില്ലായ്മ, മറ്റുള്ളവരെ അവഗണിക്കൽ, പുറകിൽ നിന്ന് കുത്തൽ, ദുരാരോപണം, ദൂഷണം, അപഖ്യാതി, പഴി, മിഥ്യാക്ഷേപം, അപവാദം പറയൽ, കേട്ടുകേൾവി, കിംവദന്തി, വിടുവാക്ക്, വൃഥാസല്ലാപം,  കളവുപറയൽ, ഇരട്ട പേര് വിളിക്കൽ, ഗർവ്വം നടിക്കൽ, ദുരഹങ്കാരം, ധി ക്കാരം കാണിക്കൽ,    തുടങ്ങിയവ.             ഈ പറയപ്പെട്ട തെറ്റുകൾ/ പാപങ്ങൾ നിരാകരിക്കുക, മറുത്തു പറയുക, ഉപേക്ഷിക്കുക, പരിത്യജിക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ പെട്ട നിർബന്ധ കടമകളിൽ ഒന്നാണ്. ----- ഹസ്റത്ത് ഖലീഫതുല്ലാഹ്  മുനീർ അഹ്മദ് അസീമിന്റെ 18 august 2021ലെ പ്രഭാഷണത്തിൽ നിന്ന് ----

വെള്ളിയാഴ്ച ദിന വർണ്ണന! തിരുനബി നാവിലൂടെ :

 പരിശുദ്ധ പ്രവാചകൻ മുഹമ്മദ് (സ )പറഞ്ഞു " ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച ആകുന്നു. ഈ ദിനത്തിൽ അഞ്ചു സവിശേഷതകൾ അടങ്ങി കിടക്കുന്നു. ആദം(അ )യുടെ സൃഷ്ടിപ്പ്. അതോടൊപ്പം പ്രസ്തുത ദിനത്തിൽ ഒരു സമയമുണ്ട്. അവന്റെ ദാസന്മാരുടെ പ്രാർത്ഥനകൾക്കെല്ലാം ഉത്തരം നൽകുന്ന സമയം. നിയമവിധേയമായ പ്രാർത്ഥനകൾക്കെല്ലാം ഉത്തരം ലഭിക്കുന്ന സമയം! നിയമവിധേയം അല്ലാത്തവയെ മാറ്റി നിർത്തുന്നതാണ്. പ്രസ്തുത ദിനത്തിലാണ് അന്ത്യദിനം സംഭവിക്കുന്നതും. എല്ലാ മാലാഖമാരും ആകാശങ്ങളും ഭൂമിയും കാറ്റും പർവ്വതങ്ങളും വെള്ളിയാഴ്ച ദിനത്തെ ഭയപ്പെടുന്നു  "( ഇബ്നു മാജ) //HKMAA(atba)f/sermon of 05/08/22//

The importance of Jumah day/ ജുമാ ദിനത്തിന്റെ പ്രാധാന്യം //part 02.

 വെള്ളിയാഴ്ച നമ്മെ, മാനവനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു മൂലധനം തന്നെയാണ്. കാരണം ഈ ദിനത്തിലാണ് പരമോന്നതനായ, സൃഷ്ടാവായ, അല്ലാഹു, മനുഷ്യനെ ആദം (അ )നെ സൃഷ്ടിച്ചത്. ഹസ്രത്ത് അബൂഹുറൈറ (റ )റിപ്പോർട്ട് ചെയ്തിരിക്കുന്നു " ഒരിക്കൽ അല്ലാഹുവിന്റെ തിരുദൂതർ എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു. ദൈവം ഭൂമിയെ സൃഷ്ടിക്കുവാനുള്ള പദാർത്ഥം സൃഷ്ടിച്ചത് ശനിയാഴ്ചയാണ്. അവൻ പർവതങ്ങൾ സൃഷ്ടിച്ചത് ഞായറാഴ്ചയാണ്. അവൻ വൃക്ഷങ്ങൾ സൃഷ്ടിച്ചത് തിങ്കളാഴ്ചയാണ്. ഉപദ്രവകാരികളായ വയെ അവൻ സൃഷ്ടിച്ചത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച അവൻ പ്രകാശത്തെ സൃഷ്ടിച്ചു. ചലിക്കുന്ന എല്ലാത്തിനെയും സൃഷ്ടിച്ച് വ്യാപിപ്പിച്ചത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച അസർ നമസ്കാരസമയശേഷമാണ് അവൻ ആദമിനെ സൃഷ്ടിച്ചത്. അതായത് എല്ലാ സൃഷ്ടിപ്പിന്റെയും അവസാനം! വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം! അതായത് പകലിന്റെ അവസാന യാമത്തിൽ രാവ് ആരംഭിക്കുന്നതിനു മുൻപായി. "(മുസ്ലിം ) //HKMAA(atba)//from the f/s of 05/08/22//

The importance of Juma prayer! ജുമുഅയുടെ പ്രാധാന്യം!

 സാമൂഹ്യ ജീവിതത്താൽ സവിശേഷമാക്ക പെട്ട മതമാണ് ഇസ്ലാം. അഞ്ചുനേര പ്രാർത്ഥനകൾ ദിവസവും സംഘമായി ചേർന്ന് നമസ്കരിക്കുവാൻ അത് നിഷ്കർഷിക്കുന്നു. ഈ കൂടിച്ചേരൽ അവർ പരസ്പരം കൂടുതലായി അറിയുവാൻ അവരെ സഹായിക്കുന്നു, അത് അവരെ പരസ്പരം കൂടുതലായി സ്നേഹിക്കുവാനും പഠിപ്പിക്കുന്നു, ആവശ്യമെങ്കിൽ പരസ്പരം സഹായിക്കുവാനും അവരെ പ്രാപ്തമാക്കുന്നു.  സത്യത്തിൽ സാമൂഹ്യ പരിപ്രേക്ഷ്യത്തിൽ വളരെയധികം സവിശേഷമാക്കപ്പെട്ട ഒരു ദിനമാണ് വെള്ളിയാഴ്ച. മുസ്ലീങ്ങളുടെ ദിവസങ്ങളിൽ അതിതേജസിനാൽ വിസ്മയമാക്കപ്പെടുന്ന, മഹാ പ്രഭയുള്ള  ഒരു ദിനം തന്നെയാണ് വെള്ളിയാഴ്ച. മുസ്ലിം ലോകത്തിൽ വെള്ളിയാഴ്ച ദിവസം ആഴ്ചയിലെ അവധിദിനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. //from the friday sermon 05/08/22 by HKMAA(atba)//

കപട വിശ്വാസികൾക്ക് മുന്നറിയിപ്പ്!

 എന്റെ നിഷ്കളങ്കരായ അനുചരന്മാർ ക്കെതിരെ സംസാരിക്കുന്നവർ, സത്യാന്വേഷികൾക്ക് എതിരിൽ നീങ്ങുന്നവർ കരുതിയിരിക്കുക. നിങ്ങൾ ബോധമുള്ളവരായി രിക്കുവാൻ ശ്രമിക്കുക.അല്ലാഹു തആലാ യ്ക്ക് നിങ്ങളെ നീക്കം ചെയ്യുവാൻ കഴിവുള്ളവനാണ് എന്ന് മനസ്സിലാക്കുക. നിങ്ങളെക്കാൾ ഗുണമേന്മയുള്ള ആളുകളെ നിങ്ങൾക്ക് പകരം അവൻ കൊണ്ടു വരുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ അനന്തരഫലങ്ങൾ നിങ്ങളുടെ മുൻപാകെ അവൻ കാണിക്കുന്നതാണ്. അതുകൊണ്ട് അധികം വിഡ്ഢിത്തരം സംസാരിക്കരുത്. അധികം സംശയാലുക്കൾ ആകരുത്. എന്നെയും എന്റെ നിഷ്കളങ്കരായ അനുചരന്മാരെയും പരിഹസിക്കരുത്. വീണ്ടും ഞാൻ നിങ്ങൾക്കെല്ലാവർക്കും മുന്നറിയിപ്പ് നൽകുകയാണ്. നിങ്ങൾ ജാഗ്രത കൈക്കൊള്ളുക. എന്റെ അനുചരന്മാർ രാവും പകലും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്,    // ഹസ്റത് ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസീമി (atba)ന്റെ 30/07/2021ലെ ജുമുഅ ഖുതുബയിൽ നിന്ന് //