പോസ്റ്റുകള്‍

'നഫ്സി'-നെ ശുദ്ധീകരിക്കൂ

  "എത്രയെത്ര ചെറിയ സംഘങ്ങളാണ്  അല്ലാഹുവിന്റെ സഹായത്തോടു കൂടി  വലിയ സംഘങ്ങളെ  ജയിച്ചടക്കിയിട്ടുള്ളത്,  അല്ലാഹു  സഹനശീലരുടെ കൂടെയാണ് "  (2:250)   ഇസ്രായേല്യരുടെ അച്ചടക്ക രാഹിത്യവും  വിശ്വാസ ദൗർബല്യവും വളരെ പ്രസിദ്ധമാണ്. അർത്ഥ മനസ്സോടെ പുറപ്പെട്ടവരും  രാജാവിനെ കുറിച്ച്  ആശങ്ക പുലർത്തുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.   അങ്ങനെയുള്ളവരെയും നിഷ്കളങ്കരെയും  വേർതിരിക്കുവാൻ ഉള്ള  ഒരു പരീക്ഷണം നടന്നതിനെ കുറിച്ചാണ്ഈ വചനത്തിൽ പ്രസ്താവിക്കുന്നത്. 

ഭയം ആരോട്?

വിശുദ്ധ ഖുർആനിൽ  അല്ലാഹു (ത) പറയുന്നു:   "നിങ്ങൾ എന്നെ മാത്രം ഭയപ്പെടുക" (2:41)  സത്യം പറയുവാനും  സത്യം വെളിപ്പെടുത്തുവാനും  നിങ്ങൾ ആരെയും ഭയപ്പെടേണ്ടതില്ല. 

എങ്ങനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം!

സുദിയ്യ് ബ്നു അജ്ലാനിൽ നിന്ന് : ഹജ്ജത്തുൽ വദാഇൽ നബി i(സ) പ്രസംഗിക്കുന്നത് ഞാൻ കേട്ടു :" നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചുനേരത്തെ നമസ്കാരം നിർവഹിക്കുകയും, റംസാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുകയും, ധനത്തിന് സകാത്ത് കൊടുക്കുകയും, ഭരണകർത്താക്കളെ അനുസരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിന്റെ സ്വർഗീയ ആരാമത്തിൽ പ്രവേശിക്കാവുന്നതാണ്" (തിർമിദി) ഈ പ്രവാചക വചനത്തിൽ അഞ്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്ന് പറയുന്നു 1. അല്ലാഹുവിനെ സൂക്ഷിക്കുക അഥവാ അല്ലാഹുവിനെ ഭയപ്പെടുക ഇത് സാധ്യമാകണമെങ്കിൽ ഖുർആൻ പഠിച്ചെ ങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ 2. അഞ്ചുനേരനമസ്കാരം ആണ് അടു ത്തത്. അത് ശരിക്കും മനസ്സിലാകണമെങ്കിൽ തീർച്ചയായിട്ടും പ്രവാചക വചനങ്ങളും പ്രവാചകചര്യയും മനസ്സിലാക്കിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.3. വ്രതാനുഷ്ഠാനവും ശരിക്കും നിർവഹിക്കണം എങ്കിൽ, നാം വിശുദ്ധ ഖുർആനിലൂടെയും വിശുദ്ധ റസൂൽ കരീം സല്ലല്ലാഹു അലൈഹിവസല്ലമയുടെ വചനങ്ങളിലൂടെ യും സുന്നത്തിലൂടെയും കടന്നു പോയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.4. നമുക്ക് ലഭിക്കുന്ന ധനത്തിന് ശരിക്കും സക്കാത്ത് കൊടുക്കണമെങ...

അറിവനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നു!

ഒരിക്കൽ ഒരാൾ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ അരികിൽ വരികയുണ്ടായി. വന്നയാൾ "അസ്സലാമു അലൈക്കും" എന്നു പറഞ്ഞു. അയാൾക്ക് സലാം മടക്കി കൊണ്ട് നബി(സ) അവിടെ ഇരുന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു "പ്രതിഫലം പത്ത് " പിന്നീട് വേറൊരാൾ വന്നു "അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി" എന്ന് സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി യിട്ടു പറഞ്ഞു"പ്രതിഫലം 20" മൂന്നാമത് വേറൊരാൾ വന്ന് "അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹിവബറകാതുഹു" എന്ന് സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി, എന്നിട്ട് ഒരിടത്തിരുന്നു പറഞ്ഞു "പ്രതിഫലം 30"(തിർമിദി) സലാം, റഹ്മത്ത്, ബർക്കത്ത്, ഇവ ഓരോന്നും ഓരോ ഹസനതാണ്. ഹസനത്ത് എന്നാൽ നന്മയെ കൊണ്ടുവരുന്നത് എന്നാണർത്ഥം. ഓരോ ഹസനത്തിനും ചുരുങ്ങിയത് 10 പ്രതിഫലമുണ്ട്. അപ്പോൾ നാം ഒരു വ്യക്തിയെ കണ്ടുമുട്ടിയാൽ ഒരാൾക്ക് അറിവിന്റെ നിലവാരമനുസരിച്ച് 10, 20, 30 പ്രതിഫലങ്ങൾ നേടുവാൻ സാധിക്കുന്നതാണ്. ഈ അറിവുള്ള ഒരാൾ തീർച്ചയായും 30 നേടുവാൻ തന്നെ ശ്രമിക്കുന്നതാണ്. ആയതിനാൽ ഓരോ സഹോദരങ്ങളും അറിവുകൾ കൂടുതൽ ആർജിക്കുക, പ്രതിഫലങ്ങൾ കൂടുതൽ നേടുക. ഭൗതിക ലോകത്ത...

വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം ചൊല്ലണം

" നിങ്ങൾ വീടുകളിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹീതവും പരിശുദ്ധവുമായ ഒരു അഭിവാദ്യം എന്ന നിലയിൽ നിങ്ങളുടെ ആളുകൾക്ക് സലാം ചൊല്ലുക. ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് വിധികൾ വിവരിച്ചുതരുന്നു, നിങ്ങൾ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നതിനുവേണ്ടി" (24:62) അനസ് (റ)ൽ നിന്ന് : റസൂൽ (സ) എന്നോട് പറഞ്ഞു: "പ്രിയ മകനെ! കുടുംബക്കാരുടെ അടുത്തു നീ ചെല്ലുമ്പോൾ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാർക്കും അഭിവൃദ്ധിക്ക് കാരണമാണത്." ഒരാൾ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടുകാർക്ക് സലാം പറയണം അവിടെ ആരും ഇല്ലെങ്കിലോ? "അസ്സലാമു അലൈന വ അലാഇബാദിഹി സ്സാലിഹീൻ" എന്ന് പറയണം. മസ്ജിദിലോ അന്യവീട്ടിലോ ചെല്ലുമ്പോൾ അവിടെയുള്ളവരോട് മുൻ പ്രസ്താവിച്ചതുപോലെ സലാം പറയണം. സന്താനങ്ങളോട് അവരുടെ ചെറുപ്രായത്തിൽതന്നെ സലാം പറയുകയും പറയിപ്പിക്കുകയും ചെയ്യണം. അപ്രകാരം പരിശീലിപ്പിച്ചാൽ അവരുടെ ജീവിതാവസാനം വരെ ആ സമ്പ്രദായം അവർ കൈവെടിയുകയില്ല. ഈ സാംസ്കാരിക മൂല്യം ഓരോരുത്തരും കാത്തുസൂക്ഷിച്ചിരുന്നു വെങ്കിൽ ഇതുതന്നെ ലോകസമാധാനത്തിന് മതിയായ ദിവ്യൗഷധം ആകുമായിരുന്നു. എല്ലാവർക്കും "അസ...

അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ!

 നമ്മുടെ ഇന്നത്തെ തലവാചകം ഒന്നു തിരിഞ്ഞു നോക്കാം. എന്താണ് അവിടെ പറയുന്നത്? അൽഹംദു, സർവ്വസ്തുതിയും  ലില്ലാഹി അല്ലാഹുവിനു മാത്രമാകുന്നു. അവൻ ആരാണ്? റബ്ബിൽ ആലമീൻ, സർവ്വ ലോകങ്ങളുടെയും രക്ഷിതാവ്!  ഭൂമിയിൽ വസിക്കുന്ന സർവ്വ മനുഷ്യരുടെയും രക്ഷിതാവ്! സകല ജീവജാലങ്ങളുടെയും രക്ഷിതാവ്! ചേതനവും അചേതനവുമായ സകലതിന്റെയും രക്ഷിതാവ്!  ഇതാണ് ഇസ്‌ലാമിന്റെ ആത്മാവ്. ഇസ്ലാമിന്റെ ഈ ആത്മാവിനെ ലോകസമക്ഷം സമർപ്പിക്കുന്നതിനായി നിയോഗിതനായ ലോക പ്രവാചകനാണ് മുഹമ്മദ് മുസ്തഫ(സ ) ഓരോ നൂറ്റാണ്ടിലും പ്രസ്തുത പ്രവാചകന്റെ പ്രതിനിധികൾ ലോകത്ത് വന്നുകൊണ്ടിരിക്കും, അവരിലൂടെയാണ്  ഈ മഹത്തായ സന്ദേശം പുനർജനിച്ചു കൊണ്ടിരിക്കുന്നത്. അവർക്കു മാത്രമേ മാനവകുലത്തെ ഒന്നായി കാണുവാനും അവരെ തങ്ങളോടു ചേർത്തു നിർത്തുവാനും കഴിയുകയുള്ളൂ! ജാതി മത രാഷ്ട്രീയ ചിന്തകൾ മറന്നു മാനവകുലം ഒന്നായി ചേർന്ന് സ്നേഹസാഗരം സൃഷ്ടിച്ച് സന്തോഷത്തോടെ കഴിയുക. ഇസ്ലാം ലോകത്തിന്റെ മുമ്പിൽ സമർപ്പിക്കുന്ന ഈ മാനവിക സനാതന ചിന്ത, മനുഷ്യഹൃദയങ്ങളിൽ എത്തിക്കുവാൻ നമുക്ക് ശ്രമിക്കാം. അതിനു ദൈവം നമ്മെ ഓരോരുത്തരെയും തുണക്കട്ടെ. ആമീൻ.

നേതൃത്വം ഏൽപ്പിച്ചു കൊടുക്കൽ

 അബു മൂസാ (റ )യിൽ നിന്ന്: ഞാനും  എന്റെ പിതൃവ്യ പുത്രന്മാരിൽ പെട്ട 2 ആളുകളും കൂടി ഒരവസരത്തിൽ നബി(സ )യുടെ അടുക്കൽ ചെന്നു. എന്നിട്ട് ഒരാൾ പറഞ്ഞു. "അല്ലാഹുവിന്റെ പ്രവാചകരേ! അല്ലാഹു അങ്ങയെ ഭരമേൽപ്പിച്ചിട്ടു ള്ള കാര്യങ്ങളിൽ ചിലതിൽ ഞങ്ങൾക്ക് നേതൃത്വം  നല്കിയാലും അപ്രകാരം മറ്റേയാളും പറഞ്ഞു: അല്ലാഹുവാണെ,ആവശ്യപ്പെട്ടു വരുന്നവരെയോ,ആർത്തിയുള്ള വരെയോ ഇക്കാര്യം( ഭരണം )നാം ചുമതലപ്പെടുത്തുകയില്ല". (ബുഖാരി, മുസ്ലിം )  ഇന്നത്തെ ലോകം അധികാര മോഹികളുടെതാണ്. അധികാരമോഹികൾ അല്ലാത്തവരിൽ നിന്ന്,അതെ, സേവന മോഹികളായ ആളുകളിലേക്ക് അധികാരം കൈമാറപ്പെടട്ടെ എന്നാശിച്ചു പോവുകയാണ് .അതാണ് ഈ പ്രവാചക വചനം നമ്മെ പഠിപ്പിക്കുന്നത്, ജമാഅത്തു സ്വഹീഹി ൽ ഇസ്ലാമിൽ പുലരുന്നതും അതുതന്നെ! അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ!