പോസ്റ്റുകള്‍

ജനുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാഠം 43 ജീവിതലക്ഷ്യം!

 വാഗ്ദത്ത മസിഹ് ഹസ്റത് മിർസ ഗുലാം അഹ്മദ് (അ )അദ്ദേഹത്തിന്റെ ഇസ്ലാം മത തത്വജ്ഞാനം എന്ന ഗ്രന്ഥത്തിൽ എഴുതുന്നു " ഒരു കാര്യം വ്യക്തമാണ്, ഒരു വ്യക്തിയുടെ കഴിവിന്റെ പരമകാഷ്ട എന്നത്, സമാനതകളില്ലാത്ത അല്ലാഹുവിനെ കണ്ടുമുട്ടുക എന്നതുതന്നെയാണ്. ആയതിനാൽ മനുഷ്യ ജന്മത്തിന്റെ യഥാർത്ഥ ലക്ഷ്യം ഓരോ വ്യക്തിയും തന്റെ ഹൃദയവാതിൽ അല്ലാഹുവിനു നേരെ  തുറന്നുവയ്ക്കുക എന്നത് മാത്രമാണ് "         ... ഇൻശാ അല്ലാഹ് തുടരും...

പാഠം 42 ജീവിതലക്ഷ്യം നേടുവാനുള്ള വഴികൾ/The ways of purpose of life.!

 1)ഈമാന്റെ ആറു ഘടകങ്ങളിൽ നമുക്ക് ഉറച്ച വിശ്വാസം ഉണ്ടായിരിക്കണം.2) ഇസ്ലാമിലെ അഞ്ച് സ്തംഭങ്ങളിൽ (ആരാധനാ പ്രവർത്തികളിൽ )നാം അനുസരണം പുലർത്തണം.3) ധാർമ്മികവും സാമൂഹ്യവുമായ പെരുമാറ്റ നിയമങ്ങൾ കർശനമായി നാം പിന്തുടരണം.  ഇസ്ലാമിലെ ഈ വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ കഴിവുകൾ നമുക്ക് എല്ലാവർക്കും നമ്മുടെ കരുണാവാരിധിയായ അല്ലാഹു നല്കിയിട്ടുണ്ട്. അത് നടപ്പിലാക്കുന്നതിലൂടെ നാം അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കുന്നു. അങ്ങനെ നമുക്ക്, മാനവന്  ഭൂമിയിൽ സമാധാനപൂർണ്ണമായ, സന്തോഷകരമായ ഒരു ജീവിതം നയിക്കുവാൻ  സാധിക്കുന്നു.        (ഇന്ഷാ അല്ലാഹ്തുടരും) 

പാഠം (41) സൃഷ്ടാവും സൃഷ്ടിയും!

 നമ്മുടെ എല്ലാവരുടെയും സൃഷ്ടാവും യജമാനനും അല്ലാഹ് (ത ) തന്നെയാണ്.  അതുകൊണ്ടുതന്നെ അവനു മാത്രമേ നമുക്കൊരു ജീവിതലക്ഷ്യം നിശ്ചയിക്കുവാനുള്ള അവകാശമുള്ളൂ. അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുർആനിൽ ഇതുസംബന്ധമായ, ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. " ഞാൻ മനുഷ്യവർഗ്ഗത്തെയും ജിന്നു വർഗ്ഗത്തെയും സൃഷ്ടിച്ചിരിക്കുന്നത് അവരെന്നെ അറിയുന്നതിന് വേണ്ടിയും അവരെന്നെ ആരാധിക്കുന്നതിനു വേണ്ടിയും മാത്രമാണ്. "(51:57)  അങ്ങനെ ഇസ്ലാമിന്റെ അധ്യാപനം അനുസരിച്ച് മനുഷ്യ സൃഷ്ടിപ്പിലെ ഉദ്ദേശ്യം അവനെ മനുഷ്യൻ അറിയുന്നതിനും ആരാധിക്കുന്നതിനും വേണ്ടി മാത്രമാണ്. ചുരുക്കത്തിൽ അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുക. താഴെപ്പറയുന്ന കാര്യങ്ങളിലൂടെ നമുക്ക് ഈ ലക്ഷ്യം നേടാവുന്നതാണ്.      (ഇൻശാ അല്ലാഹ് തുടരും) 

പാഠം (40) ദൈവദൂതൻ ഒരു മാതൃക!

 "ദൈവ ദൂതനിൽ തീർച്ചയായും നിങ്ങൾക്ക് ഉത്തമമായ ഒരു ജീവിത മാതൃകയുണ്ട്"  വിശുദ്ധ ഖുർആനിലെ(33:22) ഈ വചനത്തിൽ നമ്മോട് പറയുന്നത് എന്താണ്? അതായത് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )യിൽ മാനവകുലത്തിന് മൊത്തത്തിൽ ഉത്തമമായ ഒരു ജീവിതമാതൃക ഉണ്ടെന്നാണ്. ആയതിനാൽ അദ്ദേഹത്തിന്റെ മഹത്തായ മാതൃകകൾ പിന്തുടർന്ന് കൊണ്ട് നല്ല ധാർമ്മിക മാതൃക പിൻപറ്റിക്കൊണ്ട് നമുക്കെല്ലാവർക്കും ജീവിക്കുവാൻ സാധിക്കുമെന്നാണ്.              ( ഇൻശാ അല്ലാഹ് തുടരും)

പാഠം (39) പെരുമാറ്റ രീതികൾ!

 സാമൂഹ്യവും ധാർമ്മികവുമായ പെരുമാറ്റങ്ങളുടെ വിശാല തത്വങ്ങളെ സംബന്ധിച്ച് ഒരു ചുരുങ്ങിയ ചർച്ച :  മാനവസമൂഹത്തിന് സേവനം ചെയ്യാതെയുള്ള ആരാധനാകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവിന്റെ അവകാശങ്ങൾ പോലെതന്നെ പ്രാധാന്യമുള്ളതാണ് മാനവനുള്ള അവകാശങ്ങളും! ചില പ്രത്യേക കാര്യങ്ങളിൽ മാനവ സേവനത്തിന് പ്രത്യേകമായ പ്രാധാന്യം നൽകിയിട്ടുണ്ട് എന്നും നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട് . പരിശുദ്ധ പ്രവാചകൻ(സ) പറഞ്ഞിരിക്കുന്നു  " ജനങ്ങളോട് അനുകമ്പ കാണിക്കാത്തവരോട് അല്ലാഹു (ത )അനുകമ്പ കാണിക്കുകയില്ല"  ഈ വചനത്തിലൂടെ പരിശുദ്ധ പ്രവാചകൻ(സ )സാമൂഹ്യ പെരുമാറ്റവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട തത്വം ഉൾക്കൊള്ളുന്ന ഒരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. അതായത് നമ്മുടെ നിത്യജീവിതത്തിൽ അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ നാം പിൻതുടരുവാൻ  കഠിനമായി പരിശ്രമിക്കേണ്ടതാണ്. അതിൻ ഫലമായി, അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ നമ്മുടെ മേൽ നമുക്ക് അനുകൂലമായി പ്രവർത്തിക്കുവാൻ തുടങ്ങുന്നതാണ്. ഉദാഹരണമായി പറഞ്ഞാൽനാം നമ്മുടെ സഹജീവികൾക്ക് മാപ്പ് ചെയ്യുകയാണെങ്കിൽ അല്ലാഹു(ത) നമുക്ക് മാപ്പ് ചെയ്യുന്നതാണ്.           ...

പാഠം (38) പെരുമാറ്റ സംഹിതയും ജീവിതലക്ഷ്യവും/ code of conduct and purpose of life.

 കഴിഞ്ഞ വിഭാഗങ്ങളിൽ നാം ചർച്ച ചെയ്തത് ദൈവത്തോടുള്ള മാന വന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചാണ്. എന്നാൽ ഈ വിഭാഗത്തിൽ നാം ചർച്ച ചെയ്യാൻ പോകുന്നത് മനുഷ്യൻ തന്റെ സഹജീവികളായ മനുഷ്യരോടുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ചാണ്. ഈ പെരുമാറ്റ നിയമങ്ങളെല്ലാം താഴെപ്പറയുന്ന ഉറവിടങ്ങളെ ആശ്രയിച്ചിട്ടുള്ളതാകുന്നു. 1) ദൈവത്തിൽ നിന്ന് വെളിപാടുകൾ മൂലം ലഭിച്ച വിശാലമായ മാർഗ്ഗദർശന തത്വങ്ങൾ ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിൽ നിന്നുള്ളതാണ്. 2) ഖുർആനിക തത്വങ്ങളെ വിശദീകരിച്ചുകൊണ്ട് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )പ്രവർത്തി രൂപത്തിൽ കാണിച്ചു തന്നിട്ടുള്ള സുന്നത്തിനെ ആധാരമാക്കിയുള്ളതാണ്. 3)ഹദീസ്, പരിശുദ്ധ പ്രവാചകൻ (സ )യുടെ വാക്കുകളാണവ. അവ സുന്നത്തിനെ പിന്താങ്ങി സാക്ഷിയായി നിലകൊള്ളുന്നു.                    ( തുടരും) 

പാഠം 37 വ്രതാനുഷ്ഠാനം /fasting

 3 ) ആത്മീയ വളർച്ച വർധിക്കുന്നു : വ്രതാനുഷ്ഠാനം ആത്മീയ വളർച്ചയ്ക്ക് നിദാനം ആകുന്നു. അല്ലാഹുവിന്റെ ദാസൻമാരോടുള്ള സ്നേഹം അതിലൂടെ അവന് വർദ്ധിക്കുന്നു. പരിശുദ്ധ പ്രവാചകൻ(സ )യുടെ തിരുവചന പ്രകാരം "വ്രതമനുഷ്ഠിക്കുന്ന ഒരു ദാസന്റെ പ്രതിഫലം അവൻ തന്നെയായി മാറുന്നു എന്നതാണ്" അതിലൂടെ അവരുടെ പാപങ്ങൾ അവർക്ക്പൊറുത്തുകൊടുക്കുകയും അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയും ചെയ്യുന്നു. 4) ശാരീരിക ആരോഗ്യം വർദ്ധിക്കുന്നു: വ്രതാനുഷ്ഠാനം നമ്മിൽ ആരോഗ്യകരമായ മാറ്റം വരുത്തുന്നു. ശാരീരിക വ്യവസ്ഥിതിക്ക് ശക്തിപകരുന്നു. അതിലൂടെ ആരോഗ്യ വർദ്ധനവ് സംജാതമാകുന്നു.  അല്ലാഹു(ത ) വളരെ വലിയ ഔദാര്യവാനായി മാറുന്നു. ലൈലത്തുൽ ഖദ്ർ ദിനത്തിൽ ഔദാര്യത്തിന്റെ കെട്ട് അഴിക്കുന്നു. പ്രാർത്ഥനകൾ സ്വീകരിക്കുന്നു. മാപ്പ് കൊടുക്കുന്നു. റമദാന്റെ അവസാനത്തെ 10 രാത്രികളിൽ ഒരു രാത്രിയിൽ!  ഏതെങ്കിലുമൊരു പള്ളിയിലേക്ക് ചേക്കേറുക. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ  അവിടെ കഴിയുക. ( കുറഞ്ഞത് മൂന്ന് ദിവസം ) അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനും, അല്ലാഹുവിനെ മാത്രം സ്മരിക്കുന്നതിനും വേണ്ടി അവിടെ കഴിയുക, ഇതിന് ഇഅ്ത്തികാഫ് എന്നു പറയുന്നു.

പാഠം (36) വ്രതാനുഷ്ഠാനത്തിന്റെ മഹത്വം!

      വ്രതാനുഷ്ഠാനം അനുഗ്രഹങ്ങളുടെ ഒരു ഉറവിടമാണ്. അതിൽ ചിലത് ഇവിടെ ചുരുക്കി വിവരിക്കുകയാണ്. 1) തിന്മകളിൽ നിന്ന് വിദൂരത്താ യിരിക്കുക : വ്രതാനുഷ്ഠാനത്തിലൂടെ ഒരു മുസ്ലിം അവന് ഒഴിച്ചുകൂടാൻ പാടില്ലാത്തതും നിയമവിധേയമായ തുമായ കാര്യങ്ങളിൽ നിന്നു പോലും അല്ലാഹുവിന്റെ തൃപ്തിക്കായി ഒഴിഞ്ഞുമാറി നിൽക്കുന്നു. ഇതുമൂലം നിഷിദ്ധമായതും മോശമായതുമായ അല്ലാഹു (ത )നിഷിദ്ധമാക്കിയ  പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുവാൻ അവന് എളുപ്പത്തിൽ സാധിക്കുന്നു. 2) സ്വയം അച്ചടക്കവും മാനവ അനുകമ്പയും പ്രോത്സാഹിപ്പിക്കുക:  വ്രതാനുഷ്ഠാനം സ്വയം അച്ചടക്കവും സഹനതയും വർദ്ധിപ്പിക്കുന്നു. മാനവ നോടുള്ള അനുകമ്പാ ബന്ധം ശക്തിപ്പെടുത്തുന്നു, വിശിഷ്യാ, സാധുക്കളോടുള്ള  സ്നേഹാദരവ്!  റമദാൻ കാലയളവിൽ പരിശുദ്ധ പ്രവാചകൻ(സ )സാധുക്കൾക്ക് ധർമ്മം കൊടുക്കുന്നതിൽ വളരെ വലിയ ഔദാര്യവാനായിരുന്നു.                     (തുടരും)