പോസ്റ്റുകള്‍

സെപ്റ്റംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Pilgrimage to Mecca / മക്കയിലേക്ക് ഒരു തീർഥാടനം ( ഭാഗം 13 )

 നബി(sa)യുടെ ഉംറകൾ :  അനസ്(റ )ൽ നിന്ന്നിവേദനം" നബി സല്ലല്ലാഹു അലൈഹി വസല്ലമ നാലു പ്രാവശ്യം ഉംറ ചെയ്തിട്ടുണ്ട്. അതിൽ( ഹജ്ജത്തുൽ വദാഇൽ ) ഹജ്ജിനോടൊപ്പം ചെയ്ത ഉംറ ഒഴികെയുള്ളതെല്ലാം ദുൽഖഅദ: മാസത്തിലായിരുന്നു. ദുൽഖഅ ദിൽ ഹുദൈബിയായിൽ വെച്ചു ചെയ്ത ഉംറ, അടുത്തവർഷം ദുൽഖഅദിൽ ചെയ്ത ഉംറ, ഹുനൈൻ യുദ്ധത്തിൽ ലഭിച്ച സമ്പത്ത് വിതരണം ചെയ്ത "ജിഇർരാണത്ത്‌ " എന്ന സ്ഥലത്ത് വെച്ച് ചെയ്ത ഉംറ, ഹജ്ജത്തുൽ വദായിൽ ഹജ്ജിനോടൊപ്പം ചെയ്ത ഉംറ ( ഇവയാണ് ആ നാല് ഉംറകൾ "( ബുഖാരി, മുസ്ലിം )

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 12)

 ഇഹ്റാമിന്റെ സ്ഥലങ്ങൾ: "ഇബ്നു അബ്ബാസ് (റ )വിൽ നിന്ന് നിവേദനം : ഇഹ്റാമിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന മദീനക്കാർക്ക്‌  "ദുൽഹുലൈഫ"യും സിറിയക്കാർക്ക് "ജുഹ് ഫ" യും നജിദ്കാർക്ക് "ഖർനുൽ മനാസി"ലും യമൻകാർക്ക് "യലംലമും " നബി(സ ) നിർണയിച്ചുകൊടുത്തു. അവിടത്തെ നിവാസികൾക്കും,ഹജ്ജും ഉംറയും ഉദ്ദേശിച്ച് അതിലൂടെ വരുന്നവർക്കും ഇഹ്റാം കെട്ടാനുള്ള സ്ഥലമാകുന്നു അവ. പ്രസ്തുത സ്ഥലങ്ങൾക്കിപ്പുറത്തു താമസിക്കുന്നവർ അവർ ഇഹ്റാം കെട്ടേണ്ടത്  അവരുടെ കുടുംബത്തിൽ നിന്ന് തന്നെ. അങ്ങനെ അപ്പോൾ മക്കക്കാർ  ( ഹറം നിവാസികൾ ) മക്കയിൽ നിന്നു തന്നെ ഇഹ്റാം കെട്ടേണ്ടതാകുന്നു "( ബുഖാരി,മുസ്ലിം ) 

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)

 സ്ത്രീകളുടെ ധർമ്മ സമരം :  ആയിഷ(റ )യിൽ നിന്ന് നിവേദനം : അവർ പറഞ്ഞു: യുദ്ധത്തിനു പോകുവാൻ ഞാൻ നബി(സ )യോട് അനുവാദം ചോദിച്ചു. അപ്പോൾ നബി(സ )അരുളി : നിങ്ങളുടെ (സ്ത്രീകളുടെ) യുദ്ധം ഹജ്ജാകുന്നു.( ബുഖാരി )  സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് : "അബൂഹുറൈറ[റ )യിൽ നിന്ന് നിവേദനം: നബി കരീം (സ )പറഞ്ഞു : വിവാഹം നിഷിദ്ധമായ ഒരാൾ(അല്ലെങ്കിൽ ഭർത്താവ്) കൂടെയില്ലാതെ സ്ത്രീ ഒരു രാപ്പകൽ ദൈർഘ്യമുള്ള യാത്ര ചെയ്യൽ അനുവദനീയമല്ല"( ബുഖാരി, മുസ്ലിം) 

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)

 സ്ത്രീ അന്യ പുരുഷനോടൊപ്പം തനിച്ചാകൽ നിഷിദ്ധം :  ഇബ്നു അബ്ബാസ്(റ ) നിവേദനം ചെയ്യുന്നു: നബി(സ ) പറഞ്ഞു:" വിവാഹം നിഷിദ്ധമായ ഒരാൾ( അല്ലെങ്കിൽ ഭർത്താവ്) കൂടെയില്ലാതെ ഒരു പുരുഷനും ഒരു സ്ത്രീയും ഒരിടത്ത് തനിച്ചാകരുത്. അപ്പോൾ ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ ഇന്നാലിന്ന യുദ്ധത്തിൽ പോകുന്നവരുടെ കൂട്ടത്തിൽ ഞാൻ എന്റെ പേര് കൊടുത്തിട്ടുണ്ട്. എന്റെ ഭാര്യ ഹജ്ജിനു പോകുവാൻ ഉദ്ദേശിക്കുന്നുണ്ടുതാനും. നബി കരീം (സ ) അരുളി : നീ പോയി നിന്റെ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുക". ( ബുഖാരി, മുസ്ലിം)

Pilgrimage to Mecca / മക്കയിലേക്ക് ഒരു തീർഥാടനം( ഭാഗം 09)

 മരണപ്പെട്ടവർക്ക് വേണ്ടി ഹജ്ജ് ചെയ്യാമോ?  ഇബുന് അബ്ബാസ്(റ )ൽ നിന്ന് നിവേദനം ചെയ്തിരിക്കുന്നു" ഒരിക്കൽ ഒരാൾ വന്നു നബി(സ )യോട് പറഞ്ഞു: എന്റെ സഹോദരി ഹജ്ജ് ചെയ്യുവാൻ നേർച്ചയാക്കിയിരുന്നു. എന്നാൽ അവൾ മരിച്ചു പോയി. ( ഇനി എന്തു ചെയ്യണം ) നബി(സ )ചോദിച്ചു: അവൾ വല്ല കടവും വീട്ടാൻ ഉണ്ടായിരുന്നുവെങ്കിൽ നീ അത് വീട്ടുകയില്ലായിരുന്നുവോ? അതെ! വീട്ടുമായിരുന്നു. നബി കരീം(സ )അരുളി : എന്നാൽ അല്ലാഹുവിനുള്ള കടം നീ വീട്ടുക. അത് വീട്ടപ്പെടുവാൻ ഏറ്റവും അർഹമായതാകുന്നു"( ബുഖാരി, മുസ്ലിം)

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 08)

 മറ്റൊരാൾക്ക് പകരം ഹജ്ജ് നിർവഹിക്കൽ :  ഇബ്ന്അബ്ബാസ് (റ )ൽ നിന്ന് നിവേദനം'ഖസ് അം ' ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! അല്ലാഹു തന്റെ അടിമകൾക്ക് ഹജ്ജ് നിർബന്ധമാക്കി കൊണ്ടുള്ള വിളംബരം വന്നപ്പോൾ എന്റെ പിതാവ് വയോവൃദ്ധനായി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് വാഹനത്തിൽ ഇരുപ്പുറക്കുകയില്ല. അതിനാൽ അദ്ദേഹത്തിനു വേണ്ടി ഞാൻ ഹജ്ജ് ചെയ്യട്ടെ യോ? നബി(സ )പറഞ്ഞു.' അതെ ചെയ്തുകൊള്ളൂ ' ഹജ്ജത്തുൽ വദാഇലാ യിരുന്നു ഈ സംഭവം. ( ബുഖാരി, മുസ്ലിം)

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 7 )

 ഉംറയുടെ മഹത്വം റമദാനിൽ :  ഇബ്നു അബ്ബാസ്(റ )ൽ നിന്ന് നിവേദനം: റസൂൽ കരീം (സ ) പറഞ്ഞു: "റമദാനിലെ ഉംറ നിർവഹണം ( പ്രതിഫലത്തിൽ ) ഹജ്ജിന് തുല്യമാണ്"(ബുഖാരി, മുസ്ലിം )

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 06 )

 ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം :  അബൂഹുറൈറ(റ )യിൽ നിന്ന് നിവേദനം : നബി(സ ) പറഞ്ഞു:" ഒരു ഉംറ മറ്റൊരു ഉംറ വരെ, അവ രണ്ടിന്റെയും ഇടയിൽ സംഭവിക്കുന്ന പാപങ്ങൾക്കുള്ള പ്രായശ്ചിത്തം ആകുന്നു".  "പുണ്യ പ്രതീക്ഷയോടെയുള്ള ഹജ്ജ്ന് (അതായത്അൽഹജ്ജുൽ മബ്റൂറു)ന്സ്വ ർഗ്ഗമല്ലാത്ത പ്രതിഫലമില്ല "(ബുഖാരി, മുസ്ലിം )

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 05 )

 ഹജ്ജ് പാപമുക്തി നൽകുന്നു :  അബൂ ഹുറൈറ (റ ) നിവേദനം ചെയ്യുന്നു.  നബി(സ ) പറഞ്ഞു: ഒരാൾ അല്ലാഹുവിന്റെ  (തൃപ്തിക്ക് )വേണ്ടി ഹജ്ജ് ചെയ്തു. അപ്പോൾ അയാൾ വികാരശമന പ്രവർത്തികളിൽ ഏർപ്പെട്ടിട്ടില്ല അതായത് മോശമായതൊന്നും പറഞ്ഞില്ല. കുറ്റകരമായ പ്രവർത്തികളൊന്നും ചെയ്തതു മില്ല. എങ്കിൽ അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെന്നപോലെ അവൻ പാപ മുക്തനാകുന്നതാണ്."(ബുഖാരി, മുസ്ലിം )

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 04 )

 ഹജ്ജ് ഒരു ശ്രേഷ്ഠ കർമ്മം  അബൂ ഹുറൈറ (റ )യിൽ നിന്ന് നിവേദനം" പ്രവർത്തികളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണെന്ന് ഒരിക്കൽ പ്രവാചകൻ(സ )ചോദിക്കപ്പെട്ടു. പ്രവാചകൻ(സ )അരുളി : അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കൽ. പിന്നെ ഏതാണെന്ന് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു. അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം ചെയ്യൽ.  പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി (സ) അരുളി : പുണ്യാത്മകമായ തീർത്ഥാടനം : അതായത് "ഹജ്ജുൻ മബ്റൂറുൻ "(ബുഖാരി )

Pilgrimage to Mecca: മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 3 )

 "ഓർക്കുക ഇബ്രാഹിമിനു നാം ആ പരിശുദ്ധ ഭവനത്തിന്റെ സ്ഥലം സൗകര്യപ്പെടുത്തി കൊടുത്ത സന്ദർഭം. ( നാം അദ്ദേഹത്തോട് കൽപ്പിച്ചു ) നീ എനിക്ക് ഒരു വസ്തുവിനെയും പങ്കാളിയാക്കി വയ്ക്കരുത്. പ്രദക്ഷിണം ചെയ്യുന്നവർക്കും  നിന്നും കുനിഞ്ഞും കുമ്പിട്ടും കൊണ്ട് ആരാധന നടത്തുന്നവർക്കും വേണ്ടി എന്റെ മന്ദിരത്തെ ശുദ്ധമാക്കി വയ്ക്കുക. (22:27) "( അപ്രകാരം തന്നെ) ഹജ്ജിനെ കുറിച്ച് ജനങ്ങളിൽ വിളംബരം ചെയ്യുക. ( യാത്ര ക്ലേശം നിമിത്തം ) മെലിഞ്ഞു വയറൊട്ടിയതും, വിദൂരങ്ങളായ ഓരോ മാർഗ്ഗങ്ങളിൽ കൂടി വരുന്നതുമായ ഓരോരോ  ഒട്ടകങ്ങളിൻമേലും നിന്റെ അടുത്ത് അവർ വരും."(22:28) " സമസ്ത മനുഷ്യർക്കും വേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമന്ദിരം മക്കയിലുള്ളതു തന്നെയാണ്. അത്അനുഗ്രഹീതവും സർവ്വലോകർക്കുമുള്ള മാർഗ്ഗദർശക (കേന്ദ്ര)വുമത്രേ "(03:97)

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം(ഭാഗം 2)

 ഹജ്ജ്കാലം അറിയപ്പെടുന്ന മാസങ്ങൾ ആകുന്നു. അതിനാൽ ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് നിർവഹിക്കുമെന്ന് ഉറച്ചു കഴിഞ്ഞാൽ പ്രേമ സല്ലാപമോ ദുർവിവാദമോ ഹജ്ജിൽ പാടുള്ളതല്ല. നന്മയുടെ ഏത് കാര്യം നിങ്ങൾ ചെയ്താലും അത് അല്ലാഹു നല്ലതുപോലെ അറിയുന്നവനാകുന്നു. യാത്രയ്ക്ക് ആവശ്യമായ വിഭവങ്ങൾ കരുതിക്കൊള്ളുക, തീർച്ചയായും ഏറ്റവും നല്ല കരുതൽ വിഭവം ' 'തഖുവ'( ദൈവഭക്തി) ആകുന്നു.  ബുദ്ധിമാന്മാരെ നിങ്ങൾ എന്നെ മാത്രം ഭയപ്പെടുക"(2:198) " മഹത്തായ ഹജ്ജ് നാളിൽ അല്ലാഹുവിന്റെ യും അവന്റെ ദൂതന്റെയും ഭാഗത്തുനിന്ന് സകല ജനങ്ങൾക്കുമുള്ള ഒരറിയിപ്പാണിത്. തീർച്ചയായും അല്ലാഹുവും അവന്റെ റസൂലും ബഹുദൈവ വിശ്വാസികളിൽ നിന്ന്  ( അവരുമായുള്ള ഉടമ്പടി ബാധ്യതയിൽ നിന്ന് ) വിമുക്തരാണ്. എന്നാൽ നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുന്ന പക്ഷം നിങ്ങൾക്ക് അത് ഗുണകരമായിരിക്കും. നിങ്ങൾ പിന്മാറുന്നതായാൽ  തീർച്ചയായുംനിങ്ങൾക്ക് അല്ലാഹുവിനെ പരാജയപ്പെടുത്തുവാനാ വില്ലെന്ന് അറിഞ്ഞു കൊള്ളുക. "(09:03)

Pilgrimage To Mecca: മക്കയിലേക്ക് ഒരു തീർത്ഥാടനം( ഭാഗം 1) )

 "നിശ്ചയമായും സഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടവയാണ്. അതുകൊണ്ട് വല്ലവനും ആ മന്ദിരത്തിൽ ചെന്ന് ഹജ്ജോ ഉംറയോ നിർവഹിക്കുന്നുവെങ്കിൽ അവയ്ക്കിടയിൽ പ്രദിക്ഷണം ചെയ്യുന്നതിൽ അവനു കുറ്റമൊന്നും ഇല്ല. ആരെങ്കിലും സ്വയമേവ നൻമ ചെയ്യുന്നുവെങ്കിൽ, അല്ലാഹ്അതിനെ വിലമതിക്കുന്നവനും എല്ലാം നന്നായി അറിയുന്നവനുമാകുന്നു " (2:159) " അല്ലാഹുവിന് (അവന്റെ പ്രീതിക്കുവേണ്ടി) ഹജ്ജും ഉംറയും പൂർത്തിയാക്കുക.എന്നാൽ നിങ്ങൾ തടയപ്പെട്ടാൽ സൗകര്യമായ ബലികർമ്മം നടത്തേണ്ടതാണ്. ബലി മൃഗം അതിന്റെ സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങളുടെ തല മുണ്ഡനം ചെയ്യരുത്, എന്നാൽ നിങ്ങളിൽ ഒരാൾ രോഗിയാവുകയോ അയാളുടെ തലയിൽ വല്ല പീഡയും ഉണ്ടാവുകയോ ചെയ്തുവെങ്കിൽ( തല മുണ്ഡനം ചെയ്യാം ) അപ്പോൾ വ്രതമോ ദാനധർമ്മമോ ബലിയോ കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. എന്നാൽ നിങ്ങൾ സമാധാനാവസ്ഥ പ്രാപിച്ചാൽ ഹജ്ജിനോടൊപ്പം ഉംറ നിർവഹിച്ചു കൊണ്ട് പ്രയോജനപ്പെടുത്തുന്നുവെങ്കിൽ, അപ്പോൾ സാധ്യമായ ബലി നിർബന്ധമാകുന്നു. വല്ലവനും അത് ( ബലി മൃഗം ) കിട്ടിയില്ലെങ്കിൽ ഹജ്ജ് വേളയിൽ മൂന്ന് ദിവസവും നിങ്ങൾ സ്വദേശത്ത് തിരിച്ചെത്തിയാൽ ഏഴു ദിവസവും വ്രതമനുഷ്ഠിക്കണം. അപ്പോൾ അത് ത...