പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാഠം( 50 )Greater insight into God's attributes / ദൈവത്തിന്റെ ഗുണനാമങ്ങളിൽ ആഴത്തിലുള്ള ഉൾക്കാഴ്ച!

  ഇസ്ലാം ദൈവത്തിന്റെ ഏകതയെ കുറിച്ചും സാർവ്വലൗകികതയെ കുറിച്ചും ഊന്നിപ്പറയുന്നു. എല്ലാ സൃഷ്ടികളുടെയും പരമമായ കാരണഭൂതൻ ദൈവം ആണെന്ന് അത് പഠിപ്പിക്കുന്നു. അവൻ എല്ലാം അറിയുന്നവനാണ്. അവൻ എന്നെന്നും ജീവിച്ചിരിക്കുന്ന ദൈവമാണ്. അവന്റെ ഒരു ഗുണവിശേഷവും തടസ്സപ്പെടുത്തി യിട്ടില്ല, മാറ്റിവെക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അവൻ മാനവ കുലവുമായി  പണ്ടത്തെപ്പോലെ തന്നെ ആശയവിനിമയം നടത്തിക്കൊ ണ്ടിരിക്കുന്നു.  ദൈവത്തിന്റെ വാക്കും അവന്റെ പ്രവർത്തിയും തമ്മിൽ യാതൊരുവിധ പരസ്പര വൈരുധ്യവുമില്ല. ഇത് ഇസ്ലാം മുറുകെപിടിക്കുന്ന അധ്യാപനമാണ്. മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  ദൈവത്തിന്റെ വിവിധങ്ങളായ ഗുണ വിശേഷങ്ങളിലേക്ക് വളരെ വലിയ ആഴത്തിലുള്ള ഉൾക്കാഴ്ച ഇസ്ലാം നൽകിക്കൊണ്ടിരിക്കുന്നു.          (ഇൻശാഅല്ലാഹ്തുടരും)   

പാഠം( 49 )Islam combines all the truth in a new perspective/ ഇസ്ലാം എല്ലാ സത്യങ്ങളെയും പുതിയ പരിപ്രേക്ഷ്യത്തിൽ സംയോജിപ്പിക്കുന്നു!

 ഇസ്ലാം, ആദിമ കാലത്തുണ്ടായിരുന്ന അധ്യാപനങ്ങളുടെ ഏറ്റവും നല്ല വശങ്ങളും, എന്നെന്നും നിലനിൽക്കുന്ന വിപുലമായ അതിന്റെ തായ അധ്യാപനങ്ങളും കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. സർവ്വശക്തനായ അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു  " വ്യക്തമായ കൽപ്പനകൾ വന്നു കിട്ടിയിരിക്കുന്നു " സൂറ അൽബയ്യിനാ (98:02) "തീർച്ചയായും ഇക്കാര്യങ്ങൾ പൂർവ്വ ഗ്രന്ഥങ്ങളിൽ ഉള്ളതുതന്നെയാണ്. അതായത് ഇബ്രാഹിമിന്റെയും മൂസ യുടെയും ഗ്രന്ഥങ്ങളിൽ" സൂറ അൽ അഉല (87:19-20)           (  ഇൻഷാ അല്ലാഹ് തുടരും )

Divine revelation / ദൈവീക വെളിപാട്. part-6

              10/02/2022 "ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ് " എന്ന  മന്ത്രധ്വനി  കേൾക്കുമ്പോൾ ആത്മാവിനെ കടന്നാക്രമിക്കാതെ, ഒഴുകുന്ന പരമാനന്ദ കണ്ണീർ തുടയ്ക്കാതെ, നിശബ്ദം നിദ്രകൊള്ളുന്ന, അഥവാ  സമാധാനമില്ലാതെ അലയുന്ന എന്റെ "വിശ്വാസം" ഈമാൻ  എവിടെയാണ് ശയിക്കുന്നത്?               //തുടരും //

Divine revelation (part 5) ദൈവീക സന്ദേശം (ഭാഗം 5)

          10/02/2022 " ഇസ്ലാമിലെ ഏറ്റവും നല്ല പ്രവർത്തി മറ്റുള്ളവർക്ക് ഭക്ഷണം നൽകലാണ്, നിങ്ങൾക്ക് പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും, എല്ലാവർക്കും സമാധാന സന്ദേശം (അസ്സലാമു അലൈക്കും)പറയൽ ആണ്."  "ദൈവത്തിന്റെ ക്രൂരതയെ കുറിച്ച് ആവലാതി പെടുന്നവനെ! എത്ര നാളാണ് നീ മുറവിളി കൂട്ടുക, നിലവിളിക്കുക, ദുഃഖിതനായി കഴിഞ്ഞു കൂടുക. സ്ഥിരമായ ഈ നെഞ്ചിടിപ്പ് ഇനിയെത്ര നാളാണ്? പ്രവർത്തിയിൽ അടങ്ങിയിട്ടുള്ള ഈ ചൈതന്യം ഇനി എത്ര നാൾ? സൃഷ്ടിപ്പിലെ ആനന്ദം ജീവിത നിയമമാണ്. എഴുന്നേല്ക്കൂ! ഒരു പുതുലോക സൃഷ്ടിപ്പിനായി!"        (ഇൻശാ അല്ലാഹ് തുടരും)

Divine revelations part (4) ദൈവിക വെളിപാടുകൾ ഭാഗം (4)

                 10/02/2022 " മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുക. ദയാപുരസ്സരം പെരുമാറുക. സന്തോഷം ഉള്ളവരാ ക്കി തീർക്കുക.മുഷിപ്പിക്കരുത്. കോപം വരുകയാണെങ്കിൽ ശാന്തനാകുവാൻ ശീലിക്കുക."  "അറിവ് നിധിയാണ്. പ്രസ്തുത നിധിയുടെ താക്കോൽ അന്വേഷണവും ചോദ്യങ്ങൾ ചോദിക്കലുമാണ്. അറിവ് വർദ്ധിപ്പിക്കുവാനായി ചോദ്യങ്ങൾ ചോദിക്കുക. ഇതിലൂടെ നാലുതരം ആളുകൾക്ക് അല്ലാഹു(ത )പ്രതിഫലം ഒരുക്കുന്നതാണ്. ഒന്നാമത്തെ വിഭാഗം ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗം ഉത്തരങ്ങൾ നൽകുന്നവരാണ്. മൂന്നാമത്തെ വിഭാഗം ഇവ രണ്ടും ശ്രദ്ധിച്ചിരിക്കുന്ന വരാണ്. നാലാമത്തെ വിഭാഗം ഇത്തരം ആളുകളെ ഇഷ്ടപ്പെടുന്നവരാണ്."  "യഥാർത്ഥ വിശ്വാസത്തിലേക്ക് ഒരാളെ നിങ്ങൾ കൈപിടിച്ചു നടത്തിയാൽ അത് ഈ ലോകത്തിലെ മുഴുവൻ ധനവും നേടുന്നതിനേക്കാൾ ശ്രേഷ്ഠതരമാണ്."         ( ഇൻശാ അല്ലാഹ് തുടരും)   

Divine revelation (part -3) ദൈവിക വെളിപാടുകൾ (ഭാഗം 3)

 അക്ഷമന് വിശ്വാസമില്ല. ഒരുവൻ തന്റെ ജീവിതത്തിലുടനീളമുള്ള പ്രവർത്തനങ്ങളിൽ അവൻ കാണിക്കേണ്ട ക്ഷമയെ, മനുഷ്യ ശരീരവുമായി താരതമ്യം ചെയ്താൽ ക്ഷമയുടെ സ്ഥാനം തന്റെ ശരീരത്തിലെ തലയുടെ സ്ഥാനത്താണ്. തല ശരീരത്തിൽനിന്നും മുറിച്ചുമാറ്റപ്പെട്ടാ ൽ ആ ശരീരം മരണപ്പെട്ടു കഴിഞ്ഞു. അതുപോലെയാണ് മതത്തിന്റെ കാര്യവും. ക്ഷമ പ്രവർത്തനക്ഷമം അല്ലെങ്കിൽ മറ്റെല്ലാ പ്രവർത്തനങ്ങളും നിഷ്ഫലമായി പോകുന്നതാണ്.  മുഹമ്മദിന്റെ ഭവനം മുസ്ലിമിന്റെ ഹൃദയമാണ്. നമ്മുടെ എല്ലാവിധ ശ്രേയസ്സും മുഹമ്മദിന്റെ പേരിലാണ്. സീനായി എന്നത് തന്റെ ഭവനത്തിലെ മണ്ണു മൂടിയ ഒരു ഗർത്തമാണ്. അവന്റെ വാസസ്ഥലം കഉബ പോലെ പരിശുദ്ധമാണ്. നിത്യത അവന്റെ ജീവിതത്തിലെ ഒരു നിമിഷത്തെ ക്കാൾ ചെറുതാണ്. മതത്തിന്റെ താക്കോൽ കൊണ്ട് അവൻ ഈ ലോകത്തിന്റെ വാതിൽ തുറന്നു. ഈ ലോക ജന്മം അവനെ മുഷിപ്പിക്കുന്ന തല്ല. അവന്റെ വീക്ഷണത്തിൽ ഉയർച്ചയും താഴ്ചയും ഒരുപോലെയാണ്. അവൻ അവന്റെ അടിമയോടൊപ്പം  ഒരു മേശക്കരികിൽ ഇരുന്നു. തനിക്കുള്ളത് അന്യന്ഉ ണ്ടാകുവാൻ ഇഷ്ടപ്പെടുന്നത് വരെയും, ദൈവപ്രീതിക്കായി നിങ്ങളവരെ സ്നേഹിക്കുന്നതു വരെയും നിങ്ങളിലാരും യഥാർത്ഥ വിശ്വാസി ആകുകയില്ല.       ...

പ്രാർത്ഥന

  പ്രാർത്ഥന കേൾക്കൂ, ശ്രേഷ്ഠനാം നാഥാ!  നിൻ ആലയത്തിൻ മുന്നിൽ ഞങ്ങളിതാ!  വെറും, യാചകരായിതന്നെ വന്നിടുന്നു!  സൃഷ്ടാവും നീ തന്നെ, അധിപനും നീ തന്നെ!  അഖില പ്രപഞ്ചത്തിൻ അധിപതിയെ!  അങ്ങയെ വിട്ട് മറ്റെവിടെയാണാ ശ്രയം!  നിൻ കരുണയാം സാഗരം തേടിയിതാ!  ദാസന്മാർ കൂട്ടമായി വന്നിടുന്നു!

Divine message / ദൈവീക വെളിപാട്! Part 2

                 10/02/2022 "ഞങ്ങൾ വെറും യാത്രക്കാരാണ്. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ അധികാര ത്യാഗം നല്കിയാലും, ക്ഷമ നൽകിയാലും, നിനക്കായി സർവതും ഉപേക്ഷിക്കുവാനുള്ള കഴിവ് നൽകിയാലും. അതിനായി ഇബ്രാഹിം  (അ )ന്റെ വിശ്വാസദാർഢ്യത നൽകി യാലും. അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല എന്നതിന്റെ അർത്ഥം നീ തന്നെ ഞങ്ങൾക്ക് പകർന്നു നൽകിയാലും. നിന്നിലെ നിഗൂഢതകൾ നീ തന്നെ ഞങ്ങൾക്ക് പകർന്നു നൽകിയാലും.  ഹേ മുസ്ലിം സ്ത്രീകളെ! സന്ധ്യയിൽ നിന്ന് നിങ്ങൾ അതിമനോഹരമായ ഒരു പ്രഭാതം സൃഷ്ടിക്കുക. യഥാർത്ഥ ദൈവ ഭക്തന്മാർക്കായി! വിശുദ്ധ ഖുർആൻ പാരായണം ചെയ്യൂ! അതിന്റെ ഉള്ളടക്കത്തെ അത്യുത്സാഹ പൂർവ്വം, സോൽസാഹം പരിഭാഷപ്പെടുത്തുക. അത് പ്രവർത്തിയിൽ കൊണ്ടുവരൂ! ഉമർ (റ )ന്റെ വിധിയെ ആകപ്പാടെ,ഒട്ടുക്കു, സകലേന്യ മാറ്റിമറിച്ചത് നിങ്ങളുടെ കരുണ രസത്തോടെയുള്ള, ആർദ്ര ഭാവത്തോടെയുള്ള പാരായണം ആയിരുന്നു എന്നത് നിങ്ങൾ അറിയുന്നില്ലേ?"            (ഇൻശാ അല്ലാഹ് തുടരും )

Divine message / ദൈവിക വെളിപാട്! part-1

 10. 2. 2022  ഹുസൂറിന്റെ പുത്രൻ അബ്ദുൽ മുഹയ്മിൻ പറയുന്നു. " ഞങ്ങൾ സുഹർ നമസ്കരിക്കുകയായിരുന്നു. നമസ്കാരശേഷം എന്റെ പിതാവിനെ വളരെ ക്ഷീണിതനായി കണ്ടു. കുടിക്കുവാൻ ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. ഉടൻതന്നെ അവിടം മുഴുവൻ ഒരു സുഗന്ധം അടിച്ചു വീശുവാൻ തുടങ്ങി. ഒരു ശബ്ദം വിളിച്ചു പറയുന്നതായി ഞാൻ കേട്ടു. നിന്റെ പേനയും എഴുതുവാനായി ഒരു നോട്ട്ബുക്കും എടുക്കുക. എന്നിട്ട് ഈ നൂറ്റാണ്ടിലെ ഖലീഫത്തുല്ലായുടെ വായിൽ നിന്ന് വരുന്നത് എന്താണ് എന്ന് കേട്ടിട്ട്, അത് എഴുതി എടുക്കുക. എന്നിട്ട് ലോകമെങ്ങുമുള്ള ജമാഅത്തു സ്വഹീഹിൽ ഇസ്ലാമിലുള്ള അംഗങ്ങളെ അറിയിക്കുക. ഈ സന്ദേശത്തെ ഫ്രഞ്ചിലേക്കും,സ്പാനിഷ്ലേക്കും,  ജർമൻ ഭാഷയിലേക്കും പരിഭാഷപ്പെടുത്താൻ അല്ലാഹു(ത )നിങ്ങളെ സഹായിക്കുന്നതാണ്. ഭയപ്പെടരുത് വിഷമിക്കരുത്. ജമാഅത്തിലെ എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഇത് എത്തിച്ചു കൊടുക്കൽ നിർബന്ധമായ കാര്യമാണ്.  ബിസ്മില്ലാഹിർറഹ്മാനിർറഹീം! (10.02.2022 /1.45നാണു ഈ വെളിപാട് ലഭിച്ചത് ) ഇസ്ലാമിലെ ആളുകൾ ഐക്യത്തിന്റെ നുല്കൾ അവരുടെ കയ്യിൽ നിന്ന് വിട്ടു കളയുമ്പോൾ, അവർ ചെന്ന് പതിക്കുന്നത് നൂറുകണക്കിന് വളഞ്ഞു തിരിഞ...

പാഠം (48)Preserving its essence : വിശുദ്ധ ഖുർആന്റെ സത്ത സംരക്ഷിക്കപ്പെടുന്നു!

 സർവ്വശക്തനായ അല്ലാഹ്പ്രവചനം ചെയ്തിരിക്കുന്നു, അതായത് വിശുദ്ധ ഖുർആന്റെ യഥാർത്ഥ സത്ത സംരക്ഷിക്കുന്നതിന് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ചെയ്തിട്ടുണ്ട് എന്ന്.  ഓരോ നൂറ്റാണ്ടിന്റെയും ആരംഭത്തിൽ മുജദ്ദിദീങ്ങളെ മത നവീകരണത്തിനായി അവൻ നിയോഗിക്കും എന്നതാണത്. കഴിഞ്ഞ നൂറ്റാണ്ടിൽ അപ്രകാരം വാഗ്ദത്ത മസീഹിനെ(അ) നിയോഗിക്കുകയുണ്ടായി.വിശുദ്ധ ഖുർആന്റെ യഥാർത്ഥ സത്ത, ഉള്ളടക്കം കാത്തുസൂക്ഷിക്കുന്നതിനുള്ള അല്ലാഹു (ത )യുടെ ഏർപ്പാടാണത്.          (ഇൻശ അല്ലാഹ് തുടരും )

പാഠം 47 Preserving its text / തിരുവചനങ്ങൾ കാത്തു സൂക്ഷിക്കപ്പെടുന്നു!

 ദൈവീക ഉറപ്പിന്റെ അ ടിസ്ഥാനത്തിൽ വിശുദ്ധഖുർആനിലെ തിരുവചനങ്ങൾ, ഇതിന്റെ അറബിക് ഉല്പത്തിയിൽ നല്ല നിലയിൽ കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റു വേദഗ്രന്ഥങ്ങൾക്ക് വളരെയധികം മാറ്റം സംഭവിച്ചതായും നാം മനസ്സിലാക്കുന്നു.ഈ വസ്തുത മുസ്ലീങ്ങൾ അല്ലാത്ത പണ്ഡിതന്മാരും സമ്മതിച്ചിട്ടുള്ള കാര്യമാണ്.      (ഇൻഷാ അല്ലാഹ് തുടരും)

പാഠം (46) safeguarding of the Qur'an/ ഖുർആന്റെ സംരക്ഷണം :

 വിശുദ്ധ ഖുർആൻ അവതരിപ്പിച്ച സർവ്വശക്തനായ അല്ലാഹു, അവൻ തന്നെയാണ്, അതിന്റെ സംരക്ഷണ ഉത്തരവാദിത്വവും അതിന്റെ ഉള്ളടക്കത്തിലെ സത്യതയും  ഏറ്റെടുത്തിട്ടുള്ളത്. " സത്യമായും ഈ പ്രബോധന ഗ്രന്ഥം ഇറക്കിയത് നാം തന്നെയാണ്. തീർച്ചയായും നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്. "(15:10).         (ഇൻഷാ അല്ലാഹ് തുടരും) 

പാഠം (45 )Islam:An eternal religion./ ഇസ്ലാം അനന്തമായി നിലനിൽക്കുന്ന മതം!

      ഇസ്‌ലാം അനന്തമായി നിലനിൽക്കുന്ന മതമാണ് എന്ന്, അത് അവകാശപ്പെടുന്നു. സമാനതകളില്ലാത്ത ഈ അവകാശവാദം പുറപ്പെടുവിക്കുന്നത് കാര്യകാരണസഹിതം ആണ്. അതിന്റെ സന്ദേശം എല്ലാത്തരത്തിലും സമ്പൂർണ്ണമാണ്. അതുപോലെ അത് ഉറപ്പു നൽകുന്ന മറ്റൊരു കാര്യം, യാതൊരുവിധ കൈകടത്തലുകളും ഇല്ലാതെ, അതിന്റെ പൂർണ്ണരൂപത്തിൽ അത് സംരക്ഷിക്കപ്പെടുന്നതാണ്എ ന്നുമാണ്‌. വിശുദ്ധ ഖുർആനിൽ സർവ്വശക്തനായ അല്ലാഹു അവൻ സ്വയം അവകാശവാദം പുറപ്പെടുവിച്ചിരിക്കുന്നത് ഇപ്രകാരമാണ്  " ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർണമാക്കി തരികയും എന്റെ അനുഗ്രഹത്തെ നിങ്ങൾക്ക് പൂർത്തീകരിക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു "(5:4)          ( ഇൻശാ അല്ലാഹ് തുടരും )     

പാഠം( 44 )Distinctive features of Islam / ഇസ്ലാമിന്റെ സവിശേഷമായ മുഖഭാവങ്ങൾ!

 ഇസ്ലാം അത് സ്വയം ലോകസമക്ഷം സമർപ്പിക്കുന്നത് ഒരു സാർവദേശീയ മതത്തെയാണ്. വിശുദ്ധ ഖുർആനിൽ പറയപ്പെട്ടിരിക്കുന്ന, സവിശേഷമായ അനിതരസാധാരണമായ മുഖഭാവങ്ങൾ താഴെ പറയും പ്രകാരം ആകുന്നു.  ( 1 ) ഇതിന്റെദൈവം രക്ഷകനാകുന്നു.എല്ലാ ലോകത്തെയും നിലനിർത്തുന്നവനാ കുന്നു. മാനവകുലത്തിന്റെ രക്ഷകനാ കുന്നു (1:2,114:2) (2) ഇതിന്റെ സന്ദേശം, അതായത് വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്ന സന്ദേശം, മുഴുലോകത്തേക്കും  വേണ്ടിയുള്ളതാകുന്നു.(81:28)  (3)ഇതിന്റെ പ്രവാചകൻ, മുഴുവൻ മാനവകുലത്തിന് വേണ്ടിയുള്ള പ്രവാചകൻ ആകുന്നു. (4) മറ്റെല്ലാ മതങ്ങളും അവരുടെ ദൈവത്തെ സമർപ്പിച്ചത് അവരുടെ ദൂതനും സന്ദേശവും ഏതൊരു ജനതയെയാണോ സമീപിച്ചത്, അവർക്ക് വേണ്ടി മാത്രമായിരുന്നു. ചുരുക്കത്തിൽ അതൊരു പ്രത്യേക പ്രദേശത്തിനും ജനതയ്ക്കും  വേണ്ടി മാത്രമായിരുന്നു. ഇസ്ലാം മാത്രമാണ് മുഴു ലോകത്തിനും, മുഴു ജനതയ്ക്കു മായി നിലകൊണ്ടത്. എല്ലാ പ്രവാചകന്മാരുടെയും, അവരുടെ ഗ്രന്ഥങ്ങളുടേയും, സത്യതയ്ക്ക് വേ ണ്ടി വാദിച്ചത് ഇസ്ലാം മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരും സത്യവാൻ മാരായിരുന്നു എന്ന് വിശുദ്ധ ഖുർആൻ വാദിക്കുന്നു. കാരണം അവരെ നിയോഗിച്ചത് സത്യവാനായ ദൈവ...